ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ത്യ യോഗ്യത നേടുമോ എന്നതാണ് ആരാധകരുടെ സംശയം. എന്നാൽ ഇപ്പോഴും ഇന്ത്യയുടെ സാധ്യതകൾ മങ്ങിയിട്ടില്ലെന്ന് വേണം പറയാൻ. മെൽബൺ ടെസ്റ്റിൽ തോൽവി മുന്നിൽ കണ്ട ഇന്ത്യയെ നിതീഷ് കുമാർ റെഡ്ഡിയും വാഷിംഗ്ടൺ സുന്ദറും ചേർന്നാണ് കൈപിടിച്ചുയർത്തിയത്. രണ്ടു ദിവസം ശേഷിക്കെ മത്സരം സമനിലയിലേക്കാണ് പോകുന്നത്. അതേസമയം ഈ മത്സരം ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് എത്രത്തോളം ഗുണം ചെയ്യുമെന്ന് നോക്കാം.
നിലവിൽ ദക്ഷിണാഫ്രിക്കയാണ് പട്ടികയിൽ ഒന്നാമത്. തൊട്ടുപിന്നാലെ ഓസ്ട്രേലിയയും ഇന്ത്യയും. ഇന്ത്യ പരമ്പര 3-1 ജയിച്ചാൽ സ്വാഭാവികമായും യോഗ്യത നേടും. ഇനി നാലാം ടെസ്റ്റിൽ തോൽവിയോ സമനിലയോ ആയാലും സാധ്യതകളുണ്ട്. ദക്ഷിണാഫ്രിക്ക-പാകിസ്താൻ, ശ്രീലങ്ക-ഓസ്ട്രേലിയ പരമ്പരകളാകും ഇന്ത്യയുടെ യോഗ്യത തീരുമാനിക്കുക.
ഇന്ത്യ 2-1ന് പരമ്പര നേടിയാൽ ശ്രീലങ്ക- ഓസ്ട്രേലിയ പരമ്പരയിലെ ഒരു മത്സരം സമനിലയിലാവുകയോ, പാകിസ്താൻ ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കുകയോ വേണം.
ഇന്ത്യയുടെ പരമ്പര 2-2ന് സമനിലയിലായാൽ ശ്രീലങ്ക ഓസ്ട്രേലിയയെ തോൽപ്പിക്കുകയോ പാകിസ്താൻ 2-0 ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുകയോ വേണം.
ഇനി പരമ്പര 1-1 നായാൽ ശ്രീലങ്ക ഓസ്ട്രേലിയയെ1-0 ന് തോൽപ്പിക്കണം. പാകിസ്താൻ ദക്ഷിണാഫ്രിക്കയെ 2-0നും തോൽപ്പിക്കണം.
ഇനി ഇന്ത്യ പരമ്പര തോറ്റാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനെ കുറിച്ച് ആലോചിക്കാതെ പുറത്താകാം.