ചെസ് ലോക ചാമ്പ്യൻ ഡി ഗുകേഷിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മവിശ്വസം ഏറെയുള്ള ഗുകേഷ് വിനയത്തിന്റെയും അച്ചടക്കത്തിന്റെയും ആൾ രൂപമാണെന്നും മോദി വിശേഷിപ്പിച്ചു.ഇന്ത്യയുടെ അഭിമാനമായ ചെസ് ചാമ്പ്യനുമായി മികച്ചൊരു നിമയം നടത്തി,! കുറച്ച് വർഷങ്ങളായി ഞാൻ അദ്ദേഹവുമായി അടുത്തിടപഴകുന്നു, അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും അർപ്പണബോധവുമാണ് എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത്.
അവന്റെ ആത്മവിശ്വാസം ശരിക്കും പ്രചോദനമാണ്. വാസ്‌തവത്തിൽ, താൻ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനാകുമെന്ന് വർഷങ്ങൾക്ക് മുൻപ് അദ്ദേഹം പറയുന്ന ഒരു വീഡിയോ കണ്ടത് ഞാൻ ഓർക്കുന്നു. ഈ പ്രവചനം യാഥാർത്ഥ്യമാക്കാൻ അദ്ദേഹം നടത്തിയ കഠിനാദ്ധ്വാനത്തിന് നന്ദി പറയുന്നു.— മോദി എക്സിൽ കുറിച്ചു.
ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് 18-കാരനായ ദൊമ്മരാജു ഗുകേഷ് 18-ാം ലോക ചെസ് ചാമ്പ്യനായത്. റഷ്യയുടെ ഗാരി കാസ്പ്റോവിനെ മറികടന്നാണ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനെന്ന പട്ടം ഗുകേഷ് സ്വന്തമാക്കിയത്. പ്രധാനമന്ത്രിയെ കാണാൻ ഗുകേഷിനൊപ്പം മാതാപിതാക്കളും ഉണ്ടായിരുന്നു.