ദൂരദർശൻ കേന്ദ്രയിൽ ക്യാമറ അസിസ്റ്റൻ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് പ്രസാർ ഭാരതി. 14 ഒഴിവുകളാണുള്ളത്. പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ജനുവരി ഒന്ന് വരെ അപേക്ഷിക്കാം.
പ്രതിമാസം 35,000 രൂപ വരെ ശമ്പളമായി ലഭിക്കും. ഓൾ ഇന്ത്യ ലെവലിലായിരിക്കും നിയമനം. 40 വയസിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. പ്ലസ്ടുവിന് പുറമേ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ക്യാമറ കൈകാര്യം ചെയ്യുന്നതിലും മറ്റുമായി പ്രൊഫഷണൽ കോഴ്സ് ചെയ്തവർക്ക് മുൻഗണനയുണ്ടാകും. അപേക്ഷ ഫീസില്ല. കൂടുതൽ വിവരങ്ങൾക്ക് prasarbharati.gov.in സന്ദർശിക്കുക.