ദുബായ്: യുഎഇയിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. ഉം അൽ ഖുവൈനിലെ ഫലാജ് അൽ മുഅല്ലയായിരുന്നു പ്രഭവകേന്ദ്രം.
4 കിലോമീറ്റർ ആഴത്തിൽ പ്രകമ്പനമുണ്ടായത്. ശനിയാഴ്ച വൈകിട്ട് പ്രാദേശിക സമയം 5.51 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎഇയിൽ ഭൂചലനങ്ങൾ വിരളമായിട്ടാണ് ഉണ്ടാകാറുള്ളത്. വർഷത്തിൽ രണ്ടോ മൂന്നോ തവണ മാത്രമാണ് നേരിയ ഭൂചലനം അനുഭവപ്പെടാറുള്ളത്.