മെൽബൺ ടെസ്റ്റിൽ ഒരിക്കൽ കൂടി പരാജയമായ വിരാട് കോലിയുടെ പുറത്താകലിൽ മുഖം പൊത്തി ഭാര്യയും നടിയുമായ അനുഷ്ക ശർമ. ഓഫ്സ്റ്റമ്പിന് പുറത്തുവന്ന പന്ത് കോലി ഡ്രൈവ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സ്ലിപ്പിൽ ക്യാച്ച് സമ്മാനിച്ച് മടങ്ങിയത്. ബോർഡർ ഗവാസ്കർ ട്രോഫിയിലെ വിരാടിന്റെ മിക്ക പുറത്താകലുകളും സമാനമായിരുന്നു. ഉസ്മാൻ ഖവാജയാണ് ക്യാച്ചെടുത്തത്.
കോലി പുറത്തായപ്പോൾ ഗാലറിയിൽ മുഖം പൊത്തിയിരിക്കുന്ന അനുഷ്കയെയാണ് കണ്ടത്. ഒപ്പം കെ.എൽ രാഹുലിന്റെ ഭാര്യ ആതിയ ഷെട്ടിയുമുണ്ടായിരുന്നു. കോലിക്ക് മുന്നേ കെ.എൽ രാഹുൽ ഡക്കാവുകയും ചെയ്തിരുന്നു.കമിൻസിന്റെ പന്തിൽ സ്ലിപ്പിൽ ക്യാച്ച് നൽകിയാണ് രാഹുലും പുറത്തായത്. ഇതോടെ ആതിയയും വിഷമത്തിലായിരുന്നു. ബോർഡർ-ഗവാസ്കർ ട്രോഫിയിൽ രാഹുലും നിറം മങ്ങിയ പ്രകടനമാണ് നടത്തുന്നത്. ടീം തോൽവിയെ അഭിമുഖീകരിക്കുമ്പോഴാണ് ഇരുവരും ഉത്തരവാദിത്തം മറന്ന് കൂടാരം കയറിയത്.
More loyal to cover drive than anushka sharma. #ViratKohli #AUSvIND#AUSvINDIApic.twitter.com/bGBbKgyq3R
— Nomi 💫 (@NomiFCB) December 30, 2024















