390 രൂപയുടെ സാരിക്ക് 1,600 രൂപ ഈടാക്കി; സംഘാടകരെ വെട്ടിലാക്കി കല്യാൺ സിൽക്സിന്റെ വെളിപ്പെടുത്തൽ; കടുത്ത അതൃപ്തി അറിയിച്ച് സ്ഥാപനം
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

390 രൂപയുടെ സാരിക്ക് 1,600 രൂപ ഈടാക്കി; സംഘാടകരെ വെട്ടിലാക്കി കല്യാൺ സിൽക്സിന്റെ വെളിപ്പെടുത്തൽ; കടുത്ത അതൃപ്തി അറിയിച്ച് സ്ഥാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2024, 04:33 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മൃദം​ഗനാദം പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കപ്പെട്ടതിൽ കടുത്ത അതൃപ്തി അറിയിച്ച് കല്യാൺ സിൽക്സ്. തങ്ങളുടെ ഉത്പന്നങ്ങൾ ചൂഷണങ്ങൾക്കായി ഉപയോഗിക്കുന്നതിൽ അതൃപ്തിയുണ്ടെന്ന് കല്യാൺ സിൽക്‌സ് മാനേജ്മെന്റ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മൃദം​ഗനാദം സംഘാടകർ 12,500 സാരിക്കാണ് ഓർഡർ നൽകിയതെന്നും കല്യാൺ സിൽക്സ് നിർമിച്ച് നൽകിയ സാരിക്ക് ഈടാക്കിയത് 390 രൂപ മാത്രമാണെന്നും ടെക്സ്റ്റൈൽസ് കമ്പനി വ്യക്തമാക്കി.

ഹോൾസെയിൽ&റീട്ടെയിൽ വസ്ത്രവ്യാപാരത്തിൽ കേരളത്തിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ ഒന്നാണ് കല്യാൺ സിൽക്സ്. മൃദം​ഗനാദം പരിപാടിയുമായി ബന്ധപ്പെട്ട വിവാ​ദത്തിൽ കല്യാണിന്റെ പേരുകൂടി ഉൾപ്പെട്ടതോടെയാണ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ വിശദീകരണം നൽകാൻ അവർ നിർബന്ധിതരായത്. 12,500 സാരികൾ നിർ‌മിച്ചുനൽകാൻ ആവശ്യപ്പെട്ട് കല്യാൺ സിൽക്സിനെ സമീപിക്കുകയായിരുന്നു മൃദം​ഗനാദം സംഘാടകർ. പരിപാടിയിൽ ദിവ്യ ഉണ്ണി അടക്കം മുഴുവൻ നർത്തകരും ധരിക്കുന്നതിന് വേണ്ടി എക്സ്ക്ലൂസീവായ ഡിസൈൻ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സാരി ഒന്നിന് 390 രൂപ എന്ന കണക്കിലാണ് ഓർഡർ നൽകിയത്. എന്നാൽ 1,600 രൂപയാണ് നർത്തകരിൽ നിന്ന് സംഘാടകർ ഈടാക്കിയതെന്ന് പരിപാടിക്ക് ശേഷമാണ് അറിയുന്നതെന്നും കല്യാൺ സിൽക്സ് അറിയിച്ചു.

ന്യായവിലയും സുതാര്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സ്ഥാപനമാണ് തങ്ങളുടേതെന്നും അനാവശ്യമായ ചൂഷണങ്ങൾക്ക് ഉപയോ​ഗിച്ചതിൽ കടുത്ത അതൃപ്തിയുണ്ടെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. മൃദം​ഗനാദം സംഘാടകരുമായി വാണിജ്യ ഇടപാട് മാത്രമാണുള്ളത്, വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

പരിപാടിയുടെ പേരിൽ 3,600 രൂപ മുതൽ 6,000 രൂപ വരെയാണ് ഓരോ നർത്തകരിൽ നിന്ന് സംഘാടകർ ഈടാക്കിയത്. കല്യാൺ സിൽക്സിന്റെ വിലകൂടിയ പട്ടുസാരിയാണ് ഉപയോ​ഗിക്കുന്നതെന്ന ന്യായീകരണം സംഘാടകർ എടുത്തുകാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കല്യാൺ സിൽക്സ് വിശ​ദീകരണം നൽകിയത്.

കലൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മൃദം​ഗനാദം പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് തുടക്കമിട്ടത് ഉമാ തോമസിനുണ്ടായ അപകടമായിരുന്നു. സ്റ്റേഡിയത്തിലെ ​ഗാലറിയിൽ കെട്ടിപ്പൊക്കിയ സ്റ്റേജിൽ കൈവരി ഇല്ലാതിരുന്നതിനെ തുടർന്ന് 20 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു എംഎൽഎ ഉമാ തോമസ്. നിലവിൽ ​ഗുരുതരാവസ്ഥയിലാണ് അവർ. അപകടവുമായി ബന്ധപ്പെട്ടെടുത്ത കേസിൽ മൃദം​ഗനാദം സംഘാടകരുടെ മുൻകൂർ ജാമ്യഹർജികളിൽ സർക്കാരിന്റെ വിശദീകരണം ഹൈക്കോടതി തേടിയിട്ടുണ്ട്.

Tags: Uma thomas accidentkaloor stadiumKALYAN SILKSMridhanga Naadam
Share
Tweet
SendShare

More News from this section

അട്ടപ്പാടിയിലെ ആരോഗ്യസേവനത്തിന് അംഗീകാരം; പി.പി. മുകുന്ദൻ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ആധാറും യു.എച്ച്.ഐ.ഡി കാർഡും  കൈവശമില്ല; കുടുംബാരോഗ്യ കേന്ദ്രത്തിൽ നാല് പേർക്ക് ചികിത്സ നിഷേധിച്ചതായി പരാതി

വിവാഹം കഴിഞ്ഞിട്ട് ആറുമാസം; ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ഡിപിആറിലും കള്ളക്കളിയെന്ന് കണ്ടെത്തൽ, ആന്റോയ്‌ക്ക് വൻലാഭത്തിന് വഴിയൊരുക്കിയെന്ന് റിപ്പോർട്ട്

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം നടത്തും; ആര് എതിർത്താലും ഇസ്‌ലാമിക നിയമങ്ങൾ പറയും; സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ഉറച്ച് കാന്തപുരം

‘മര്യാദയ്‌ക്ക് സംസാരിക്കണം’; വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം

Latest News

പാകിസ്ഥാനെ 55 റണ്‍സിന് ചുരുട്ടി ഇന്ത്യ; എന്നിട്ടും ‘ഏഷ്യാ കപ്പ് നേടാന്‍ ഏറ്റവും യോഗ്യര്‍ ഞങ്ങള്‍’ എന്ന് വഹാബ് റിയാസ്

‘ഞാൻ ഇന്ത്യൻ എംബസിയിലാണ്, എനിക്ക് നല്ല ഭക്ഷണവും വസ്ത്രവും ലഭിക്കുന്നുണ്ട്’; സഹായം അഭ്യർത്ഥിച്ച് വീഡിയോ; പിന്നാലെ കുവൈറ്റിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശിനിക്ക് ആശ്വാസം

പൊളിച്ച മസ്ജിദിന്റെ അടിയില്‍ കിണര്‍; സഹാറന്‍പൂരില്‍ പൊളിച്ചുനീക്കലിന് പിന്നാലെ നിര്‍ണായക കണ്ടെത്തല്‍, അന്വേഷണത്തിന് ഉത്തരവിട്ട് യുപി സര്‍ക്കാര്‍

ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന്റെ പേരിൽ സസ്പെൻഷൻ;  അധ്യാപകർക്കെതിരായ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

എല്‍വിഎം-3യ്‌ക്ക് കൂടുതല്‍ കരുത്ത്; 200 ടണ്‍ ത്രസ്റ്റില്‍ സെമി ക്രയോജനിക് എന്‍ജിന്‍ പരീക്ഷണം വിജയകരമാക്കി ഐഎസ്ആര്‍ഒ

സ്വർണവും പകിട്ടും വേണ്ട; ‘ലളിതവിവാഹം’ ട്രെൻഡാക്കി മലയാളി യുവാക്കൾ

അച്ചടക്കമുള്ള സ്വയംസേവകനായതുകൊണ്ടാണ് സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാനായത്; സാധാരണക്കാരന്റെ പ്രശ്നങ്ങൾ പരിഹരിക്കുമ്പോഴാണ് ജീവിതം ധന്യമാകുന്നത്: ടി.എസ്. പട്ടാഭിരാമൻ

മാധ്യമപ്രവർത്തകനും നടനുമായ രഗീഷ് രാജ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies