തൃശൂർ നഗരത്തിൽ യുവാവിനെ കുത്തിക്കൊന്നു. തൃശൂർ പാലിയം റോഡ് സ്വദേശി ലിവിനെയാണ് കുത്തിക്കൊന്നത്. 30 വയസായിരുന്നു. 16-കാരനായ വിദ്യാർത്ഥിയാണ് കുത്തിയതെന്നാണ് വിവരം. ഈ കുട്ടിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം നിലവിൽ ജില്ലാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തൃശൂർ ജില്ലാശുപത്രിക്ക് മുന്നിൽ തേക്കിൻകാട് മൈതാനിയിൽ ലിവിൻ ഇരിക്കുന്നതിനിടെയായിരുന്നു സംഭവം. 14-കാരനും സുഹൃത്തുക്കളും ആളൊഴിഞ്ഞ ഭാഗത്തേക്ക് പോകുന്നത് കണ്ട ലിവിൻ ചോദ്യം ചെയ്തു. ഇതിനെച്ചൊല്ലി കുട്ടികളും ലിവിനും തമ്മിൽ തർക്കത്തിലായി. കയ്യാങ്കളിക്ക് പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികൾ ലിവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. തുടർന്ന് ലിവിന്റെ കൂടെയുണ്ടായിരുന്നവർ ചേർന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.