ഗ്ലാമറസ് ഫോട്ടോ ഷൂട്ടുമായി നടി ദുർഗ കൃഷ്ണ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് നടി അതീവ ഗ്ലാമർ ലുക്കിലെത്തയത്. കൈയിൽ വൈൻസ് ഗ്ലാസുമായി നിൽക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ വേഗം വൈറലായി. വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം നടത്തിയ ദുർഗ ഒരുപിടി മലയാള ചിത്രങ്ങളിൽ നായികയായി തിളങ്ങിയിരുന്നു.
ജിക്സണാണ് വീഡിയോ പകർത്തിയിരിക്കുന്നത്. വികാസ് ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഹെയർ സ്റ്റൈൽ ചെയ്തിരിക്കുന്നത് മണിയാണ്. പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, കിംഗ് ഫിഷ്, അനുരാഗം, അയ്യർ ഇൻ അറേബ്യ, മനോരഥങ്ങൾ, കുടുക്ക്, ഉടൽ എന്നിവയാണ് മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ.
എം.എ നിഷാദ് സംവിധാനം ചെയ്ത ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്. ധ്യാൻ ശ്രീനിവാസനൊപ്പമുള്ള ഉടലിലെ ഇന്റിമേറ്റ് രംഗങ്ങളിൽ താരത്തിന് ഏറെ വിമർശനവും കേൾക്കേണ്ടിവന്നിരുന്നു. എന്നാൽ നടി ഇതിനൊക്കെ ശക്തമായ മറുപടികളും നൽകിയിരുന്നു.
View this post on Instagram
“>