2 എസ്റ്റേറ്റുകളിലായി 2 ടൗൺഷിപ്പുകൾ; 5, 10 സെന്റുകളിൽ 1,000 Sq Ft വീട് വരുമെന്ന് മുഖ്യമന്ത്രി; പദ്ധതി എപ്പോൾ പൂർത്തിയാകുമെന്ന് പിന്നീടറിയിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

2 എസ്റ്റേറ്റുകളിലായി 2 ടൗൺഷിപ്പുകൾ; 5, 10 സെന്റുകളിൽ 1,000 Sq Ft വീട് വരുമെന്ന് മുഖ്യമന്ത്രി; പദ്ധതി എപ്പോൾ പൂർത്തിയാകുമെന്ന് പിന്നീടറിയിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2025, 04:52 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ബാധിതർക്ക് വേണ്ടി നിർമിക്കുന്ന ടൗൺഷിപ്പുകളെക്കുറിച്ച് വിശദവിവരങ്ങൾ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് സെക്രട്ടറിക്കൊപ്പമെത്തിയാണ് പുനരധിവാസ രൂപരേഖ മുഖ്യമന്ത്രി വിശദീകരിച്ചത്. അതിജീവിതർക്കായി രണ്ട് ടൗൺഷിപ്പുകൾ നിർമിക്കുമെന്നും നിർമാണചുമതല ഊരാളുങ്കൽ സൊസൈറ്റിക്കാണെന്നും മുഖ്യമന്ത്രി സ്ഥിരീകരിച്ചു.

രണ്ട് എസ്റ്റേറ്റുകളിലായി 750 കോടി രൂപ ചെലവിൽ 1,000 സ്ക്വയർ ഫീറ്റിലുള്ള വീടുകൾ അടങ്ങുന്ന രണ്ട് ടൗൺഷിപ്പുകളാണ് നിർമിക്കുക. കൽപ്പറ്റയിലെ എൽസ്റ്റോൺ എസ്റ്റേറ്റിൽ അഞ്ച് സെന്റിൽ വീടുകൾ ഉയരും. ഭാവിയിൽ മുകളിലേക്ക് നില കെട്ടി ഉയർത്താവുന്ന വിധത്തിൽ അടിത്തറ പാകുന്ന വീടുകളായിരിക്കും നിർമിക്കുക. റോഡ് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നടപ്പാക്കും. അങ്കണവാടി, സ്കൂൾ, ആശുപത്രി, മാർക്കറ്റ്, പാർക്കിം​ഗ്, കളിസ്ഥലം, ഹെൽത്ത് ക്ലബ്ബ്, കമ്യൂണിറ്റി ഹാൾ എന്നിവയുണ്ടാകും. നെടുമ്പാലയിലെ ടൗൺഷിപ്പിൽ 10 സെന്റിലായിരിക്കും വീടുകൾ. ഭൂമിയുടെ വില അടിസ്ഥാനമാക്കിയാണ് 5, 10 സെന്റുകൾ തീരുമാനിച്ചതെന്നും ഉപജീവന ചുറ്റുപാട് അടക്കമാണ് പുനരധിവാസമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എൽസ്റ്റോൺ എസ്റ്റേറ്റിൽ 58.5 ഹെക്ടറും നെടുമ്പാലയിൽ 48.96 ഹെക്ടറും ഏറ്റെടുക്കും. ജനുവരി 25-നകം ​ഗുണഭോക്താക്കളുടെ ലിസ്റ്റ് പുറത്തുവിടുമെന്നാണ് സർക്കാർ ഉറപ്പുനൽകുന്നത്. ഓരോ എസ്റ്റേറ്റിലും എത്രവീതം വീടുകൾ ഉയരുമെന്നതും ഇതിനൊപ്പം അറിയിച്ചേക്കും. നിർമാണ മേൽനോട്ടത്തിന് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള സമിതിയെ ചുമതലപ്പെടുത്തും. ഇതിൽ പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവരുണ്ടാകും. പദ്ധതി നടപ്പിലാക്കുന്നതിന് കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയുമുണ്ടാകും. ഒറ്റഘട്ടമായി പുനരധിവാസം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി.

വീട് തകർന്നവർക്കും വാസയോ​ഗ്യമല്ലാത്ത സ്ഥലത്ത് വീടുള്ളവർക്കും ഒരുമിച്ച് പുനരധിവാസം നടത്താനാണ് സംസ്ഥാന സർക്കാർ പദ്ധതി. ടൗൺഷിപ്പ് ഉടമസ്ഥാവകാശം ദുരന്തബാധിതർക്ക് തന്നെയായിരിക്കും. ഉരുൾപൊട്ടലുണ്ടായ ഭൂമി ദുരിന്തബാധിതർക്ക് നഷ്ടമാവില്ല. വീട് വേണ്ടെന്ന തീരുമാനവുമായി ടൗൺഷിപ്പിന് പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന ദുരന്തബാധിതർക്ക് 15 ലക്ഷം രൂപ നൽകും. ഇത് മുണ്ടക്കൈ-ചൂരൽമല, വിലങ്ങാട് ഉരുൾപൊട്ടൽ അതിജീവിതർക്ക് മാത്രം ബാധകമായ കാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ ടൗൺഷിപ്പിലെ ഭൂമി വിൽക്കാനുള്ള പ്രവണത പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

38 സ്പോൺസർമാർ ഇതുവരെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. സ്പോൺസർമാർക്ക് വേണ്ടി പ്രത്യേക വെബ്പോർട്ടൽ നിലവിൽ വരും. വെബ് പോർട്ടൽ വഴി സ്പോർൺസർമാർക്ക് നിർമാണ പുരോ​ഗതി വിലയിരുത്താമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags: Pinarayi VijayanWayanad LandslideWayanad Township
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies