രജനികാന്ത് ചിത്രം അണ്ണാത്തൈ ചെയ്യേണ്ടിയിരുന്നില്ലെന്ന് എനിക്ക് പിന്നീട് തോന്നിയതായി നടിയും രാഷ്‌ട്രീയ പ്രവർത്തകയുമായ ഖുശ്ബു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. രജികാന്തിന്റെ നായിക എന്ന് പറഞ്ഞാണ് സിനിമയിലേക്ക് വിളിച്ചത്. എന്നാൽ സിനിമ പുറത്തിറങ്ങിയപ്പോൾ തന്നെ കാർട്ടൂൺ കഥാപാത്രമാക്കി.
സിനിമയുടെ ഡബ്ബിംഗ് നടന്നക്കുമ്പോൾ സിനിമയുടെ ചില സീനുകൾ കണ്ടതോടെ ഞാൻ വലിയ നിരാശയിലായി. എന്നോട് പറഞ്ഞതിന് വിപരീതമായിരുന്നു ആ കഥാപാത്രം. ഞാനും മീനയുമായിരുന്നു നായികമാർ. മറ്റ് നടിമാർ ഉണ്ടാവില്ലെന്നും പറഞ്ഞു. ആ വിശ്വാസത്തിലാണ് സിനിമ ചെയ്യാൻ തീരുമാനിച്ചത്.
ഷൂട്ടിംഗ് പുരോഗമിക്കുമ്പോൾ രജനി സാറിന് ഒരു നായികയെ ലഭിച്ചു. ആ കഥാപാത്രത്തെ പെട്ടെന്ന് ഉൾപ്പെടുത്തുകയായിരുന്നു. ഇതോടെ എന്റെ കഥാപാത്രം കാർട്ടൂൺ നിലവാരത്തിലേക്ക് വീണു. എനിക്കും മീനയ്‌ക്കും രജനി സാറിനൊപ്പമുണ്ടായിരുന്നു ഡ്യൂയറ്റൊക്കെ നഷ്ടമായി.നിർമാതാവിന്റെയോ സംവിധായകന്റെയോ താത്പ്പര്യമായിരിക്കാം പുതിയ നടി എത്തിയതിന് പിന്നിലെ കാരണം—-ഖുശ്ബു പറഞ്ഞു. സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസിൽ ദുരന്തമായിരുന്നു. കീർത്തി സുരേഷും നയൻതാരയുമാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.