വിവാഹ ശേഷം നൽകിയ ആദ്യ അഭിമുഖത്തിൽ 15 വർഷം നീണ്ട പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വാചാലയായി നടി കീർത്തി സുരേഷ്. ഓർക്കുട്ടിലൂടെയാണ് ആന്റണിയുമായി പരിചയപ്പെട്ടതെന്ന് കീർത്തി പറഞ്ഞു. പ്ലസ്ടുവിൽ പഠിക്കുമ്പോഴാണ് പ്രണയം ആരംഭിക്കുന്നത്. എന്നേക്കാൾ ഏഴ് വയസ് കൂടുതലായിരുന്നു ആന്റണിക്ക്. ഖത്തറിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ഞങ്ങൾ കുടുംബ സുഹൃത്തുക്കളുമായിരുന്നു. ഓർക്കൂട്ടിലൂടെയുള്ള സംസാരമാണ് പ്രണയത്തിലെത്തിച്ചത്.
മുൻകൈയെടുത്തത് ഞാനായിരുന്നു. ഒരു മാസം ചാറ്റ് ചെയ്തു. ആദ്യമായി കണ്ടത് ഒരു റെസ്റ്റോറലിലായിരുന്നു. അന്ന് ഇരുവരുടെയും കുടുംബമുണ്ടായിരുന്നു. അന്ന് ആന്റണിയെ വെല്ലുവിളിച്ചു, ധൈര്യമുണ്ടെങ്കിൽ എന്നെ പ്രപ്പോസ് ചെയ്യാൻ. ആ വർഷം ന്യൂയറിൽ അദ്ദേഹം എന്നെ പ്രപ്പോസ് ചെയ്തു. ഞാൻ സമ്മതവും മൂളി. പിന്നെ അഞ്ചാറ് വർഷം ലോംഗ് ഡിസ്റ്റൻസ് റിലേഷനായിരുന്നു. പിന്നീട് ആന്റണി ഖത്തിറിൽ നിന്ന് തിരികെയെത്തി കൊച്ചിയിലും മറ്റുമായി ബിസിനസ് തുടങ്ങി. ഞങ്ങൾക്ക് റിലേഷൻ രഹസ്യമാക്കി വയ്‌ക്കാനുള്ള ഒരു പ്രത്യേക കഴിവുണ്ടായിരുന്നു.
2016-ലാണ് പ്രണയം കൂടുതൽ ദൃഢമായത്. തുടർന്ന് ഞങ്ങൾ പ്രോമിസിംഗ് റിംഗ് കൈമാറി. എന്റെ ചില സിനിമകളിലും ആ മോതിരം കാണാം. കൊവിഡ് സമയത്താണ് ഞങ്ങൾ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. ഒരുപാട് കാലും ഒരുമിച്ചുണ്ടായപ്പോൾ പരസ്പരം കൂടുതൽ അടുത്തു. പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. വിജയ് സർ, അറ്റ്ലി, പ്രിയ, സാമന്ത, കല്യാണി തുടങ്ങി കുറച്ച് സിനിമ സുഹൃത്തുക്കൾക്കാണ് ഇതേക്കുറിച്ച് അറിയാവുന്നത്. അദ്ദേഹത്തിന്റെയല്ല ആന്റണി ലഭിച്ചത് എന്റെ ഭാഗ്യമാണ്. എന്റെ അച്ഛന്റെ പല ക്വാളിറ്റിയും ആൻ്റണിക്കുണ്ട്. എന്റെ കരിയറിലുടനീളം അദ്ദേഹത്തിന്റെ പിന്തുണയുണ്ട്—-കീർത്തി ഗലാട്ടയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.