സ്‌കൂൾ കലോത്സവം: തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം; അറിയാം വിശദവിവരം
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സ്‌കൂൾ കലോത്സവം: തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം; അറിയാം വിശദവിവരം

Janam Web Desk by Janam Web Desk
Jan 2, 2025, 11:18 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്ന ജനുവരി 4 മുതൽ 8 വരെ കിഴക്കേകോട്ടയിൽ ട്രാഫിക് നിയന്ത്രണം ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. കിഴക്കേകോട്ട മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രംവരെ റോഡിന്റെ ഇരുവശങ്ങളിലും കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവീസ് നടത്താൻ അനുവദിക്കില്ല. ഈ ഭാഗങ്ങളിൽനിന്നുള്ള ബസ് സർവീസുകൾ അട്ടക്കുളങ്ങര, വെട്ടിമുറിച്ച കോട്ട, കോട്ടയ്‌ക്കകം എന്നിവിടങ്ങളിലുള്ള പാർക്കിംഗ് കേന്ദ്രങ്ങളിൽ നിന്നും സർവീസ് നടത്തും.

ജനുവരി 4ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്നും വാഹനങ്ങളിൽ വരുന്നവർ സെക്രട്ടേറിയറ്റ് ഗേറ്റ്-2 (ആസാദ് ഗേറ്റ്) ഭാഗത്ത് വാഹനത്തിൽ നിന്നും ഇറങ്ങിയശേഷം സ്റ്റേഡിയത്തിന്റെ തെക്കുഭാഗത്തെ ഗേറ്റ് (വൈ എം സി എ) വഴി സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കണമെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണർ ബിവി വിജയ് ഭാരത് റെഡ്ഡി അറിയിച്ചു.

വലിയ വാഹനങ്ങൾക്ക് ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ടിലും, പൂജപ്പുര ഗ്രൗണ്ടിലും പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കാറുൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ പുളിമൂട് മുതൽ ആയൂർവേദകോളേജ് വരെയും ആയൂർവേദകോളേജ് മുതൽ കുന്നുംപുറം വരെയുള്ള റോഡിലും യൂണിവേഴ്‌സിറ്റി സെനറ്റ് ഹാൾ പരിസരത്തും, സംസ്‌കൃത കോളേജ് പാർക്കിംഗ് ഗ്രൗണ്ടിലും പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും.
ജനുവരി 4ന് സെക്രട്ടേറിയറ്റിന് മുൻവശവും സെൻട്രൽ സ്റ്റേഡിയത്തിന് ചുറ്റും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

പാർക്കിംഗ് സ്ഥലങ്ങളിലല്ലാതെ വേദികളുടെ സമീപ റോഡുകളിലോ ഇടറോഡുകളിലോ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലെന്നും പോലീസ് വ്യക്തമാക്കി. പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് ഡിസിപി അറിയിച്ചു.ഭക്ഷണശാല സ്ഥിതി ചെയ്യുന്ന പുത്തരിക്കണ്ടം മൈതാനത്തേക്ക് മത്സരാർത്ഥികളുമായി വരുന്ന സ്‌കൂൾ ബസുകൾ ഗാന്ധി പാർക്കിന് സമീപത്തുള്ള കെ.എസ്.ആർ.ടി.സിയുടെ ​ഗാരേജിൽ പാർക്ക് ചെയ്യണം.

ഔദ്യോഗികമായി മത്സരാർത്ഥികളുമായി വരുന്ന വാഹനങ്ങൾ മാത്രമെ കെ.എസ്.ആർ.ടി.സിയുടെ ​ഗാരേജിൽ പാർക്ക് ചെയ്യാൻ അനുവദിക്കൂ. പുത്തരിക്കണ്ടത്തേക്ക് വരുന്ന ഒഫിഷ്യലുകളുടെയും, രക്ഷിതാക്കളുടെയും വാഹനങ്ങൾ പവർ ഹൗസ് റോഡിലുള്ള ലോറി പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. പാചകപ്പുരയിലേക്ക് സാധനങ്ങളുമായി വരുന്ന വാഹനങ്ങൾ പവർഹൗസ് റോഡിൽ നിന്നും പുത്തരിക്കണ്ടത്തേക്കുള്ള ഗേറ്റ് വഴി അകത്തേക്ക് പ്രവേശിച്ച് പാചകപുരയ്‌ക്ക് പുറകുവശത്തായി പാർക്ക് ചെയ്യണം.

കുടിവെള്ളവുമായി വരുന്ന വാട്ടർ അതോറിറ്റിയുടെ വാഹനങ്ങൾ പവർഹൗസ് റോഡിൽ നിന്നും പുത്തരിക്കണ്ടത്തേക്കുള്ള ഗേറ്റ് വഴി അകത്തേക്ക് പ്രവേശിച്ച് ഇടത് വശത്ത് പാർക്ക് ചെയ്യണം. പട്ടം സെന്റ് മേരീസ്, ഗവ. ഗേൾസ് എച്ച്.എസ്.എസ് പട്ടം എന്നീ സ്‌കൂളുകളിലേക്ക് വരുന്ന വലിയ വാഹനങ്ങൾക്ക് എം.ജി കോളേജ് പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും.

പാർക്കിങ് സ്ഥലങ്ങൾ
ചെറിയ വാഹനങ്ങൾ
വലിയ വാഹനങ്ങൾ
1
സെൻട്രൽ സ്റ്റേഡിയം
കേരള യുണിവേഴ്‌സിറ്റി ക്യാമ്പസ്, സംസ്‌കൃത കോളേജ്, എൽഎംഎസ് പാർക്കിംഗ് ഗ്രൗണ്ട്, പുളിമുട് മുതൽ ആയുർവേദ കോളേജ് ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇരു വശവും (പേ&പാർക്കിംഗ് ഏരിയ)
ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട് & പൂജപ്പുര ഗ്രൗണ്ട്

2
അയ്യങ്കാളി ഹാൾ (VJT)

കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ്, എൽഎംഎസ് പാർക്കിംഗ് ഗ്രൗണ്ട്
3
സെന്റ്. ജോസഫ് എച്ച്.എസ്.എസ്, ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ

കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ്, എ.കെ.ജി മുതൽ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ വരെ റോഡിന്റെ ഇരുവശവും, ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ വഞ്ചിയൂർ വരെ റോഡിന്റെ ഒരു വശത്ത്.
4
വിമൻസ് കോളേജ്

കോളേജ് കോമ്പൗണ്ടിനകത്ത്, പി.ടി.സി ഗ്രൗണ്ട്, വിമൻസ് കോളേജ് ജംഗ്ഷൻ മുതൽ കോളേജിന്റെ നോർത്ത് ഗേറ്റ് വരെ റോഡിന്റെ ഒരുവശം.
5
കോട്ടൺഹിൽ എച്ച്.എസ്.എസ്
എസ്.എം.സി പാലോട്ടുകോണം റസിഡൻസ് വരെയുള്ള റോഡിന്റെ ഒരു വശം

6
കാർമൽ എച്ച്.എസ്.എസ്., വഴുതക്കാട്
7
ടാഗോർ തിയേറ്റർ
ടാഗോർ തിയേറ്റർ കോമ്പൗണ്ടിനകത്ത്, ട്രിവാൻഡ്രം ക്ലബ് മുതൽ എസ്.എം.സി വരെയുള്ള റോഡിന്റെ ഒരു വശം. വാട്ടർ അതോറിറ്റി കോമ്പൗണ്ട്
8
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്സ് ഹാൾ, വെള്ളയമ്പലം
വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം പാർക്കിംഗ് ഏരിയ
9
നിശാഗന്ധി
വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം പാർക്കിംഗ് ഏരിയ, എൽഎംഎസ് പാർക്കിംഗ് ഗ്രൗണ്ട്

10
നിർമ്മല ഭവൻ എച്ച്.എസ്
സാൽവേഷൻ ആർമി സ്‌കൂൾ ഗ്രൗണ്ട്

11
ഗവ:ഗേൾസ് എച്ച്.എസ്.എസ് പട്ടം
കേന്ദ്രീയ വിദ്യാലയം മുതൽ കേശവദാസപുരം വരെയുള്ള റോഡിന്റെ ഇരുവശവും (പേ&പാർക്കിംഗ് ഏരിയ), എം.ജി കോളേജ് ഗ്രൗണ്ട്
എം.ജി കോളേജ് ഗ്രൗണ്ട്

12
സെന്റ് മേരീസ് സ്‌കൂൾ, പട്ടം
കേന്ദ്രീയ വിദ്യാലയം മുതൽ കേശവദാസപുരം വരെയുള്ള റോഡിന്റെ ഇരുവശവും (പേ&പാർക്കിംഗ് ഏരിയ), എം.ജി കോളേജ് ഗ്രൗണ്ട്
13
പൂജപ്പുര സാംസ്‌കാരിക കേന്ദ്രം
പൂജപ്പുര ഗ്രൗണ്ട്, എൽബിഎസ് പൂജപ്പുര

പൂജപ്പുര ഗ്രൗണ്ട്
14
മോഡൽ ബോയ്സ് എച്ച് എസ് എസ്. തൈക്കാട്
PTC ഗ്രൗണ്ട്, ആർട്ട്സ് കോളേജ്, തൈക്കാട് ഗസ്റ്റ് ഹൗസ് മുതൽ മോഡൽ എൽപി.എസ് വരെയുള്ള റോഡിന്റെ ഒരു വശം.
ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട് & പൂജപ്പുര ഗ്രൗണ്ട്

15
മോഡൽ എൽ പി.എസ്,തൈക്കാട്
16
ശിശുക്ഷേമ സമിതി
17
ഭാരത് ഭവൻ
18
സംഗീത കോളേജ്
19
കാർത്തിക തിരുനാൾ ഓഡിറ്റോറിയം
ഗവ:സെൻട്രൽ സ്‌കൂൾ, അട്ടക്കുളങ്ങര
ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട്
20
ഗവ: മോഡൽ ഗേൾസ് എച്ച്.എസ്.എസ്, മണക്കാട്
ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളേജ്
21
ഗവ:എച്ച്.എസ്.എസ്. ചാല
ഗവ: ബോയ്സ് എച്ച്.എസ്.എസ്. ചാല
22
എസ്.എം.വി സ്‌കൂൾ
മാഞ്ഞാലിക്കുളം ഗ്രൗണ്ട്
23
പുത്തരിക്കണ്ടം

പവർഹൗസ് റോഡിലുള്ള ലോറി പാർക്കിംഗ് ഗ്രൗണ്ട്, ഫോർട്ട് ഹൈസ്‌കൂൾ

KSRTC ഗ്യാരേജ് (Official Route vehicles only)

ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിന് 04712558731, 9497930055 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

Tags: schoolyouthstateParkingfestiva
ShareTweetSendShare

More News from this section

ഇരുമ്പ് തോട്ട വൈദ്യുതി ലൈനിൽ തട്ടി; ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കരാൻ പിടിയിൽ

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

Latest News

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ്

മുസ്ലീം രാജ്യങ്ങളിൽ നിന്ന് എത്തിയത് 500 കോടി; ഹിന്ദു പെൺകുട്ടികളെ വലയിലാക്കിയാൽ മുസ്ലിം യുവാക്കൾക്ക് കൈനിറയെ പണം; ചങ്കൂർ ബാബ ATS കസ്റ്റഡിയിൽ

പാലക്കാട്‌ വീണ്ടും നിപ മരണം ; മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം: വിഎച്ച്പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies