ആദ്യം ഭീകരവാദം അവസാനിപ്പിക്കൂ, എന്നിട്ടാവാം ചർച്ച; വ്യാപാരം പുനരാരംഭിക്കാൻ താല്പര്യം പ്രകടിപ്പിച്ച പാകിസ്താന് ഇന്ത്യയുടെ മറുപടി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആദ്യം ഭീകരവാദം അവസാനിപ്പിക്കൂ, എന്നിട്ടാവാം ചർച്ച; വ്യാപാരം പുനരാരംഭിക്കാൻ താല്പര്യം പ്രകടിപ്പിച്ച പാകിസ്താന് ഇന്ത്യയുടെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2025, 11:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഉഭയകക്ഷി വ്യാപാരം പുനരാരംഭിക്കുന്നതിന് സംയുക്ത ശ്രമങ്ങൾ വേണമെന്ന പാകിസ്താൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ പരാമർശത്തിന് മറുപടി നൽകി ഇന്ത്യ. ഭീകരതയെ ഭരണകൂട നയത്തിന്റെ ഉപകരണമായി ഉപയോഗിക്കുന്ന രാജ്യമാണ് പാകിസ്താനെന്നും അതിനാൽ അതിർത്തികടന്നുള്ള ഭീകരവാദത്തിന് അവസാനം കുറിച്ചിട്ടാകാം വ്യാപാര ചർച്ചകളെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

സഹകരണം എന്നതല്ല ഭീകരവാദമെന്നതാണ് പ്രസക്തമായ വാക്കെന്ന് രൺധീർ ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഇന്ത്യ തുടർന്നുവരുന്ന നിലപടിൽ മാറ്റമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. എന്നാൽ ഇന്ത്യക്ക് താല്പര്യമുണ്ടെങ്കിൽ പാകിസ്താൻ ചർച്ചകൾക്ക് തയാറാണെന്നും ഇതിന് ഇരുവശത്തുനിന്നും സഹകരണം വേണമെന്നുമായിരുന്നു ഇഷാഖ് ദാറിന്റെ പ്രസ്താവന. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു പാക് വിദേശകാര്യ മന്ത്രി കൂടിയായ ഇഷാഖ് ദാറിന്റെ പ്രസ്താവന.

പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്താനുമായുള്ള മോസ്റ്റ് ഫേവേർഡ് നേഷൻ (MFN) പദവി ഇന്ത്യ പിൻവലിക്കുകയും പാകിസ്താനിൽ നിന്നുള്ള ഇറക്കുമതിക്ക് 200 ശതമാനം തീരുവ ചുമത്തുകയും ചെയ്തിരുന്നു. 2019 ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചതിനുപിന്നാലെ പാകിസ്താനും ഇന്ത്യയുമായുള്ള വ്യാപാരം നിർത്തിവെക്കുകയും നയതന്ത്രബന്ധം താഴ്‌ത്തുകയും ചെയ്തു. ഭീകരവാദ വിഷയത്തിൽ പാകിസ്താനെതിരെ നയതന്ത്രപരമായ ആക്രമണം തുടരുന്ന ഇന്ത്യ, അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുന്നത് വരെ ഇസ്ലാമാബാദുമായി ചർച്ചകൾ നടത്തില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.

Tags: PakistanterrorismtradeRandhir JaiswalExternal affairs ministry spokesperson
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies