2024 ൽ ആഗോള തലത്തിൽ റെക്കോർഡ് വിൽപ്പന സ്വന്തമാക്കി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ കോർപ്പറേഷൻ. 30.8 ലക്ഷം വാഹനങ്ങളാണ് ഒറ്റ വർഷം കൊണ്ട് കമ്പനി വിറ്റത്. 2025ൽ വിൽപ്പന 32 ലക്ഷമായി ഉയർത്താനുള്ള ശ്രമങ്ങളിലാണ് കിയ കോർപ്പറേഷൻ.
ഇന്ത്യയിലും കിയ വിപണി പിടിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2.55 ലക്ഷത്തിലധികം വാഹനങ്ങളാണ് വിതരണം ചെയ്തത്. സോനെറ്റ്, സെൽറ്റോസ്, കാരെൻസ് തുടങ്ങിയ ജനപ്രിയ മോഡലുകളാണ് താരമായത്. 2024-ൽ കിയയിൽ നിന്ന് ഏറ്റവുമധികം വിറ്റഴിഞ്ഞ കാറായി കിയ സോനെറ്റ് മാറി. ഇലക്ട്രിക് കാറുകളായ EV9, EV6 എന്നിവയുടെയും കാർണിവൽ എംപിവിയിലൂടെയും ഇന്ത്യൻ വിപണിയിൽ കിയ സ്ഥാനം ഉറപ്പിച്ചു.
2023-ൽ 30. 8 ലക്ഷം വാഹനങ്ങളാണ് ആഗോളതലത്തിൽ ഉപഭോക്താക്കളിലേക്ക് എത്തിയത്. കഴിഞ്ഞ വർഷം മാതൃരാജ്യമായ കൊറിയയിൽ വിറ്റ വാഹനങ്ങളുടെ എണ്ണം 5.4 ലക്ഷമായി ചുരുങ്ങി. 2023 നെ അപേക്ഷിച്ച് 4.2 ശതമാനം ഇടിവാണുണ്ടായത്.