മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മേലധികാരിയുടെ അഭാവത്തിൽ ഉത്തരവാദിത്തത്തോടെ ഏൽപിച്ച ചുമതല വളരെ ഭംഗിയായി നിർവ്വഹിച്ചതിൽ മേലധികാരിയുടെ പ്രീതി ലഭിക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ഇന്ന് ജനിക്കുന്ന കുട്ടികളിൽ രാജയോഗം അനുഭവപ്പെടും. മാതാവിനും പിതാവിനും യശ്ശസ്, സാമ്പത്തിക ഉന്നതി, പുതിയ വീട് വെയ്ക്കുവാനുള്ള യോഗം എന്നിവ ഉണ്ടാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
സാമ്പത്തിക ക്രയ വിക്രയങ്ങളിൽ വളരെ ശ്രദ്ധയും സൂഷ്മതയും ഇല്ലെങ്കിൽ ധനനഷ്ടം ഉണ്ടാകും. രോഗാദി ദുരിതങ്ങൾ അലട്ടുവാനും ശരീര ശോഷണത്തിനും സാധ്യതയുണ്ട്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ജീവിതപങ്കാളിയുമായും സന്താനങ്ങളുമായും കലഹമോ അഭിപ്രായവ്യത്യാസമോ ഉണ്ടാകാം. തൊഴിൽ തടസ്സം, അപമാനം, ധനക്ലേശം, രോഗാദി ദുരിതം എന്നിവ ഉണ്ടാകും. എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടുകയും മനസ്വസ്ഥത കുറയുകയും ചെയ്യും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
വാഹന ഭാഗ്യം, ദാമ്പത്യ ഐക്യം, ധനനേട്ടം, തൊഴിൽവിജയം എന്നിവ ഉണ്ടാകും. പ്രേമ കാര്യങ്ങളിൽ പുരോഗതി ഉണ്ടാവുകയും അത് വിവാഹത്തിൽ കലാശിക്കുകയും ചെയ്യും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
രോഗശാന്തി, ശത്രുഹാനി, കുടുംബ ജീവിത സൗഖ്യം, തൊഴിൽ വിജയം, സാമ്പത്തീക ഉന്നതി എന്നിവ ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ഭാഗ്യഹാനി, അലച്ചിൽ എന്നിവ അനുഭവപ്പെടുമെങ്കിലും മദ്ധ്യാഹ്നം മുതൽ തൊഴിൽ വിജയം, ദാമ്പത്യ ഐക്യം, ധനനേട്ടം എന്നിവ ഉണ്ടാവും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
സ്വന്തമായി വീട് എന്ന ആഗ്രഹം സാക്ഷാത്കരിക്കുവാൻ സാധിക്കും. സഞ്ചാര ശീലം കൂടുകയും വീട് വിട്ട് മാറി നിൽക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
രോഗശാന്തി, ശത്രുഹാനി, കുടുംബ ജീവിത സൗഖ്യം, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി എന്നിവ ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ആരോഗ്യക്കുറവ് മനഃസ്വസ്ഥത കുറവ് എന്നിവ അനുഭവപ്പെടുമെങ്കിലും മദ്ധ്യാഹ്നം മുതൽ മനഃസന്തോഷം, രോഗശാന്തി, ധനനേട്ടം എന്നിവ ഉണ്ടാകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
നല്ല കാര്യങ്ങൾ ചെയ്യുവാനും നല്ല പേര് കേൾക്കുവാനോ അവസരം അല്ലെങ്കിൽ സാഹചര്യം ഉണ്ടാകും. രോഗശാന്തി, മനസമാധാനം, നിദ്രാസുഖം ഉണ്ടാകും. ഇന്ന് പൂരുരുട്ടാതി നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും ആരോഗ്യക്കുറവ് അനുഭവപ്പെടുമെങ്കിലും മദ്ധ്യാഹ്നം മുതൽ രോഗശാന്തി, മനഃസന്തോഷം, ധനനേട്ടം. ദാമ്പത്യ സുഖം, അലങ്കാര വസ്തുക്കളുടെ വർദ്ധനവ് എന്നിവ അനുഭവപ്പെടും. ഇന്ന് പൂരുരുട്ടാതി നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)