തൃശൂർ: അമ്മയെയും മകളെയും വാടക ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആളൂർ സ്വദേശി സുജി(32), നക്ഷത്ര(9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലോട്ടറി കടയിലാണ് സുജി ജോലി നോക്കിയിരുന്നത്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിന്റെ കാരണം വ്യക്തമല്ല. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ച് വരികെയാണ്.