ടിബറ്റ്- നേപ്പാൾ അതിർത്തിയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പട്ന, ഡൽഹി, സിലിഗുരി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ നഗരങ്ങളിലും നേപ്പാളിന്റെ തലസ്ഥാന നഗരമായ കാഠ്മണ്ഡുവിലും ഭൂചലനം അനുഭവപ്പെട്ടു.
ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം. നേപ്പാളിലെ ലോബുഷെയിൽ നിന്ന് 93 കിലോമീറ്റർ വടക്ക് കിഴക്കായി ചൈനയിലെ ടിബറ്റിന്റെ പർവ അതിർത്തിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ ഉടൻ പ്രതീക്ഷിക്കാം.















