ഗില്ലിന് കിട്ടുന്നത് അനാവശ്യ പരിഗണന; അർഹരായ താരങ്ങൾ പുറത്തുണ്ട്; സെലക്ഷൻ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് മുൻ താരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഗില്ലിന് കിട്ടുന്നത് അനാവശ്യ പരിഗണന; അർഹരായ താരങ്ങൾ പുറത്തുണ്ട്; സെലക്ഷൻ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് മുൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2025, 05:42 pm IST
FacebookTwitterWhatsAppTelegram

ബോർഡർ-ഗവാസ്കർ പരമ്പര തോൽ‌വിയിൽ ക്യാപ്റ്റൻ രോഹിത്തിന്റെയും വിരാട് കോലിയുടെയും മോശം ഫോമിനെ ചുറ്റിപറ്റിയാണ് അധികം വിമർശനങ്ങളും ഉയർന്നത്. എന്നാൽ അവസരങ്ങൾ ആവശ്യത്തിൽ കൂടുതൽ ലഭിച്ചിട്ടും അത് വിനിയോഗിക്കാൻ കഴിയാത്ത ശുഭ്മാൻ ഗില്ലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്ത്. 1983ലെ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു ശ്രീകാന്ത്.

സെലക്ഷൻ കമ്മിറ്റി വളരെക്കാലമായി ഗില്ലിന് അനാവശ്യ പരിഗണ നൽകുന്നുവെന്ന് ശ്രീകാന്ത് ആരോപിച്ചു. ഗിൽ ഒരു ഓവർറേറ്റഡ് ക്രിക്കറ്ററാണ്. വിദേശപിച്ചുകളിൽ താരത്തിന്റെ പ്രകടനം ദയനീയമായിരുന്നു. എന്നിട്ടും അർഹരായ താരങ്ങളെ അവഗണിച്ചാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഗില്ലിന് ടീമിൽ ഇടം നൽകിയത്. തന്റെ യൂട്യൂബ് ചാനലിലായിരുന്നു ശ്രീകാന്തിന്റെ അഭിപ്രായ പ്രകടനം.

സൂര്യകുമാർ യാദവ്, ഋതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദർശൻ എന്നിവർ ടീമിൽ ഇടം അർഹിക്കുന്നു. മൂവരും ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും സെലക്ഷൻ കമ്മിറ്റി ഇപ്പോഴും ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഗെയ്‌ക്‌വാദ് മികച്ച സ്‌കോറുകൾ കണ്ടെത്തുന്നു. സായ് സുദർശനെപ്പോലുള്ള താരങ്ങൾക്ക് ഇന്ത്യ ‘എ’ ടീമുകളിൽ മാത്രമാണ് അവസരം നൽകുന്നത്. സൂര്യകുമാറിനെ സെലക്ടർമാരും മാനേജ്‌മെൻ്റും ചേർന്ന് ഒരു വൈറ്റ് ബോൾ സ്പെഷ്യലിസ്റ്റാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.

യശസ്വി ജയ്‌സ്വാളിനെ ഒഴിച്ച് നിർത്തിയാൽ ഒരു ഇന്ത്യൻ ബാറ്ററിനും ഓസ്‌ട്രേലിയൻ പര്യടനത്തിൽ കാര്യമായ റൺസ് സ്കോർ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. നിതീഷ് കുമാർ റെഡ്ഡി, ഋഷഭ് പന്ത്, കെ എൽ രാഹുൽ എന്നിവർ ചില അവസരങ്ങളിൽ ഭേദപ്പെട്ട വ്യക്തിഗത ഇന്നിംഗ്സുകൾ കാഴ്‌ചവച്ചു. എന്നാൽ നിർണായക ഘട്ടങ്ങളിൽ ടീമിനായി ഒത്തിണക്കത്തോടെ ബാറ്റ് ചെയ്യാൻ ഇവർക്കാർക്കും കഴിഞ്ഞില്ല.

Tags: shubman gillselection committeeKrisnamachari SrikkanthBorder-Gavaskar series
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies