സ്വന്തം വാഹനമില്ല, യാത്ര പൊലീസ് ജീപ്പിൽ; ബോബി ചെമ്മണ്ണൂരിനെയും കൊണ്ട് പൊലീസ് കൊച്ചിയിലേക്ക്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വന്തം വാഹനമില്ല, യാത്ര പൊലീസ് ജീപ്പിൽ; ബോബി ചെമ്മണ്ണൂരിനെയും കൊണ്ട് പൊലീസ് കൊച്ചിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 12:37 pm IST
Facebook
Twitter
WhatsAppTelegram

മേപ്പാടി; നിരന്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നുവെന്ന നടി ഹണി റോസിന്റെ പരാതിയിൽ കസ്റ്റഡിയിലെടുത്ത വ്യവസായി ബോബി ചെമ്മണ്ണൂരിനെയും കൊണ്ട് പൊലീസ് കൊച്ചിയിലേക്ക് തിരിച്ചു. പൊലീസിന്റെ ബൊലേറോ ജീപ്പിലാണ് ബോബി ചെമ്മണ്ണൂരിന്റെ യാത്ര. സ്വന്തം വാഹനം ഉണ്ടായിരുന്നെങ്കിലും ഇതിൽ യാത്ര ചെയ്യാൻ പൊലീസ് അനുവദിച്ചില്ലെന്നാണ് വിവരം.

ബോബി ചെമ്മണ്ണൂരിന്റെ വാഹനം പൊലീസ് ജീപ്പിന് തൊട്ടുപിന്നാലെ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. രാവിലെയാണ് മേപ്പാടിയിലുള്ള 1000 ഏക്കർ എന്ന റിസോർട്ടിൽ നിന്ന് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി കൊച്ചിയിൽ നിന്നും പൊലീസ് വയനാട്ടിലേക്ക് എത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷം അദ്ദേഹത്തിന്റെ വാഹനത്തിൽ ബോബി ചെമ്മണ്ണൂരിനെ പുത്തൂർവയലിലെ എആർ ക്യാമ്പിലെത്തിച്ചു. അവിടെ നിന്നാണ് പൊലീസ് ജീപ്പിൽ കൊച്ചിയിലേക്ക് കൊണ്ടുപോയത്.

റിസോർട്ടിൽ നിന്ന് 10 കിലോമീറ്റർ മാറിയാണ് ക്യാമ്പ്. ബോബി ചെമ്മണ്ണൂരിനെ പൊലീസ് ക്യാമ്പിൽ എത്തിച്ച വിവരം അറിഞ്ഞ് മാദ്ധ്യമപ്രവർത്തകരും ക്യാമ്പിന് പുറത്ത് എത്തിയിരുന്നു. എന്നാൽ ചാനൽ ക്യാമറകൾക്ക് പിടികൊടുക്കാതിരിക്കാൻ ക്യാമ്പിന്റെ രണ്ടാമത്തെ ഗേറ്റ് വഴിയാണ് പുറത്തേക്ക് കൊണ്ടുപോയത്. എന്നാൽ ഇവിടെയും ക്യാമറകൾ കാത്തുനിന്നിരുന്നു.

മുൻകൂർ ജാമ്യത്തിനുൾപ്പെടെ ശ്രമിക്കുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂരിനെ അപ്രതീക്ഷിത നീക്കത്തിലൂടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വൈകിയാൽ സംസ്ഥാനത്തിന് പുറത്തേക്ക് പോയാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്ക് ബുദ്ധിമുട്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് വയനാട്ടിൽ നിന്ന് തന്നെ കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചത്.

ഇന്നലെയാണ് ബോബി ചെമ്മണ്ണൂരിന്റെ പേര് പറഞ്ഞ് ഹണി റോസ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിയോടും ഹണി റോസ് പരാതിയെക്കുറിച്ച് ഫോണിൽ സംസാരിച്ചിരുന്നു. പിന്നാലെ ഡിജിപിയുമായും സംസാരിച്ചിരുന്നതായും എത്രയും വേഗം നടപടിയെടുക്കുമെന്ന് ഇരുവരും ഉറപ്പ് നൽകിയിരുന്നുവെന്നും നടി പറഞ്ഞു.

Tags: ഹണി റോസ്ബോബി ചെമ്മണ്ണൂർBobby chemmannurപുത്തൂർവയൽ1000 ഏക്കർBobby chemmannur custodyHONEY ROSE
Share
Tweet
SendShare

More News from this section

പന്നിയങ്കര എംഡിഎംഎ കേസ്: ലഹരിമരുന്ന് എത്തിച്ച പ്രധാന പ്രതികൾ മുഹമ്മദ് ഫൈസലും സാഹിലയും പിടിയിൽ, ബംഗളൂരുവിൽ അറസ്റ്റിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies