ന്യൂഡൽഹി: ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന് പണം നൽകിയ പതിനായിരം മലയാളി അക്കൗണ്ടുകൾ എൻഐഎ കണ്ടെത്തി. ആകെ 13,000 അക്കൗണ്ടുകൾ കണ്ടെത്തിയതിൽ പതിനായിരവും കേരളത്തിൽ നിന്നുള്ളതാണെന്നത് ആഭ്യന്തര മന്ത്രാലയം അതീവ ഗൗരവമായാണ് കാണുന്നത്. എയർപോർട്ടിൽ വന്നിറിങ്ങിയ ഉടൻ ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള എല്ലാം സജ്ജീകരണവും ഏജൻസികൾ നടത്തിയിട്ടുണ്ട് ഇന്ത്യയിൽ എത്തിയാൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്ന് അക്കൗണ്ട് ഉടമകൾ ഗൾഫ് രാജ്യങ്ങളിൽ തുടരുകയാണ്. ഹത്രാസ് കേസ് പ്രതികളായ സിദ്ദിഖ് കാപ്പന്റെയും റൗഫ് ഷെരീഫിന്റെയും ഭാര്യമാരുടെയും ബന്ധുക്കളുടെയും പേരിൽ പണമയച്ചവരും ലിസ്റ്റിലുണ്ട്.
രണ്ട് ദിവസം മുമ്പ് പിഎഫ്ഐ ഭീകരനായ മുഹമ്മദ് ആലത്തിനെ ഡൽഹി എയർപോർട്ടിൽ വെച്ച് എൻഐഎ പിടികൂടിയിരുന്നു. തുടർന്നാണ് മലയാളി അക്കൗണ്ടുകളുടെ വിവരങ്ങളും പുറത്ത് വന്നത്. ബിഹാർ സ്വദേശിയായ ആലം പിഎഫ്ഐക്ക് വേണ്ടി ഹവാല പണിമിടപാട് നടത്തിയതായി എൻഐഎ കണ്ടെത്തിരുന്നു. ദുബായിൽ നിന്നാണ് ഇയാൾ എത്തിയത്. മലയാളി അക്കൗണ്ടുകളുടെ പട്ടിക പുറത്ത് വിടാത്തതിനാൽ പല പ്രതികൾക്കും ഇത് സംബന്ധിച്ച് വ്യക്തയുമില്ല.
2022 സെപ്തംബറിലാണ് പിഎഫ്ഐ നിരോധനം നിലവിൽ വന്നത്. പിന്നാലെ സംഘടനയുടെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട് എൻഐഎയും ഇഡി അന്വേഷണം നടത്തിയിരുന്നു. ഈ പരിശോധനയിലാണ് മലയാളി അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ഇഡിക്ക് ലഭിച്ചത്. അക്കൗണ്ട് ഉടമകളെല്ലാം യുഎഇ, സൗദി പോലുള്ള ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
പിഎഫ്ഐ നിരോധനവുമായി ബന്ധപ്പെട്ട് സെപ്തംബർ ആദ്യം കേന്ദ്ര ഏജൻസികൾ ഓപ്പറേഷൻ ഓക്ടോപസ് എന്ന് പേരിൽ രാജ്യവ്യാപക റെയ്ഡ് നടത്തിയിരുന്നു. അറസ്റ്റിലായവരിൽ 90 ശതമാനവും മലയാളികളായിരുന്നു. ഇതോടെ ഇസ്ലാമിക ഭീകരവാദത്തിന്റെ അടിവേര് കേരളത്തിൽ നിന്നാണെന്ന് ഏജൻസികൾക്ക് വ്യക്തമായി. പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കൂടുതൽ നടപടികളിലേക്ക് എൻഐഎ കടന്നത്.















