തിരുവനന്തപുരം : അട്ടപ്പാടിയിലെ വനവാസികൾ അടക്കമുള്ള ജനവിഭാഗങ്ങൾക്ക് ആതുര സേവനം പ്രദാനം ചെയ്തു കൊണ്ട് നിഷ്കാമ കർമ്മത്തിന്റെ ഉത്തമ മാതൃകയായി മാറിയ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ഇരുപത്തിയൊന്നാം വർഷത്തിലേക്ക് .
വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ജനുവരി 12 ന് തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിക്കും. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് ഹാളിൽ രാവിലെ 9 മണിക്കാണ് ഉദ്‌ഘാടന ചടങ്ങ്. പാലിയം ഇന്ത്യ ചെയർമാൻ ഡോക്ടർ എം ആർ വേണുഗോപാൽ മുഖ്യാതിഥി ആയിരിക്കും.