യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കിന്റെ ഗ്ലിംസ് വീഡിയോ ഇന്നാണ് പുറത്തിറങ്ങിയത്. വീഡിയോയ്‌ക്ക് വ്യാപക വിമർശനമാണ് നേരിടുന്നത്. കോണ്ടത്തിന്റെ പരസ്യത്തിന് സമാനമെന്നാണ് എക്സിലെ വിമർശനം. ഇതിനിടെ സിനിമയിലെ സ്ത്രീവിരുദ്ധതയിൽ നടിയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി കസബ സംവിധായകൻ നിതിൻ രൺജി പണിക്കർ. സംസ്ഥാനം കടന്നപ്പോൾ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം ഗീതുമോഹൻദാസ് തിരുത്തി എന്നാണ് സംവിധായകന്റെ വിമർശനം. ഇസ്റ്റഗ്രാം സ്റ്റോറിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത സ്ത്രീശരീരത്തെ വസ്തുവത്ക്കരിക്കുന്ന ‘ആൺനോട്ട’ങ്ങളിലാത്ത, ‘കസബ’യിലെ’കസബ’യിലെ ‘ആൺമുഷ്ക്ക്’ മഷിയിട്ടു നോക്കിയാലും കാണാൻ പറ്റാത്ത, രാഷ്‌ട്രീയശരികളുടെ ദൃശ്യാവിഷ്‌കാരം… ”SAY IT SAY IT” എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോൾ ‘അവരുടെ’ സൗകര്യപൂർവം ഗീതുമോഹൻദാസ് തിരുത്തി?? —എന്നായിരുന്നു സംവിധായകന്റെ കുറിപ്പ്.
നിതിൻ രൺജിപണിക്കർ സംവിധാനം അരങ്ങേറ്റം നടത്തിയ കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധ രംഗത്തെ ചൂണ്ടിക്കാട്ടി നടി പാർവതി തിരുവോത്ത് വിമർശനം നടത്തിയിരുന്നു. ചലച്ചിത്ര മേളയിലെ ഓപ്പൺഫോറത്തിലായിരുന്നു സംഭവം ചിത്രത്തിന്റെ പേര് പറയാൻ ആവശ്യപ്പെട്ടത് ഗീതു മോഹൻദാസായിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിക്കെതിരെയും വ്യാപക വിമർശനം ചിലർ ഉയർത്തിയിരുന്നു. സംഭവം വിവാദമാക്കിയതും ഇവരുടെ പരാമർശമായിരുന്നു.
#Kasaba director #NthinRenjiPanicker‘s insta status about #Toxic & #GeethuMohandas..!! pic.twitter.com/30iz6yMeGw
— AB George (@AbGeorge_) January 8, 2025
Big budget Ad?#Yash #GeethuMohandas pic.twitter.com/dqJULNcsok
— Mollywood Updates (@Mollywooduoffl) January 8, 2025