ലക്ഷ്യവുമില്ല, ഒരു കാര്യത്തിലും വ്യക്തതയുമില്ല; ഇൻഡി മുന്നണി പിരിച്ച് വിടണമെന്ന് ഒമർ അബ്ദുള്ള;  പ്രചാരണ രം​ഗത്ത് സജീവമായി ബിജെപി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലക്ഷ്യവുമില്ല, ഒരു കാര്യത്തിലും വ്യക്തതയുമില്ല; ഇൻഡി മുന്നണി പിരിച്ച് വിടണമെന്ന് ഒമർ അബ്ദുള്ള;  പ്രചാരണ രം​ഗത്ത് സജീവമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 03:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ഇൻഡി മുന്നണിയിൽ ഭിന്നത രൂക്ഷം. പ്രതിപക്ഷ സഖ്യത്തിന് ഇപ്പോഴും അജണ്ടയെ കുറിച്ച് വ്യക്തതയില്ലെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിമർശിച്ചു. കഴിഞ്ഞ പാർലമെന്റെ് തെര‍ഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ട് രൂപീകരിച്ചതാണെങ്കിൽ സഖ്യം പിരിച്ചവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത്തരം ഒരു സഖ്യം ഇപ്പോൾ നിലവിലുണ്ടോയെന്ന സംശയവും ഒമർ അബ്ദുള്ള പ്രകടിപ്പിച്ചു.

ഇൻഡി മുന്നണിയുടെ ഭാ​ഗമായ എഎപിയും കോൺ​ഗ്രസും ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പരസ്പരം ഏറ്റുമുട്ടുകയാണ്. ലോക്സഭയിൽ ഒന്നിച്ചു നിന്നവർ നിയമസഭയിൽ എത്തുമ്പോൾ പരസ്പരം കുറ്റപ്പെടുത്തുന്ന കാഴ്ചയ്‌ക്കാണ് തലസ്ഥാന ജനത സാക്ഷ്യം വ​ഹിക്കുന്നത്. അരവിന്ദ് കെജ്‌രിവാളിന്റെ അഴിമതി നിറഞ്ഞ ഭരണമാണ് കോൺഗ്രസിന്റെ പ്രധാന പ്രചാരണ വിഷയം.

ഇൻഡി മുന്നണിയിലെ നേതാക്കൾക്ക് ശ്രദ്ധ വ്യക്തിപരമായ നേട്ടത്തിലാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് ഷെഹ്‌സാദ് പൂനവല്ല പരിഹസിച്ചു. ഇൻഡി സഖ്യത്തിന് ദൗത്യമില്ല, കാഴ്ചപ്പാടില്ല, വ്യക്തിപരമായ ആഗ്രഹങ്ങളും ആശയക്കുഴപ്പങ്ങളും മാത്രമേയുള്ളൂ. ഡൽഹിയിൽ സമാജ്‌വാദിപാർട്ടിയും ടിഎംസിയും കോൺ​ഗ്രസിനോട് സഹകരിക്കുന്നില്ല. കോൺ​ഗ്രസ് നേതാക്കളെ ഇൻഡി സഖ്യകക്ഷിക്ക് വിശ്വസിവുമില്ല. കോൺ​ഗ്രസ് നേതാവ് പൃഥ്വിരാജ് ചൗഹാൻ പോലും സ്വന്തം പാർട്ടിയിൽ അവിശ്വാസം പ്രകടിപ്പിക്കുകയാണെന്നും ഷെഹ്സാദ് ഷെഹ്‌സാദ് പൂനവല്ല ചൂണ്ടിക്കാട്ടി.

ഇൻഡി മുന്നണിയിലെ പോര് ബിജെപിക്ക് ​ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ദിവസങ്ങൾക്ക് മുമ്പ് തന്നെ  ബിജെപി  പ്രഖ്യാപിക്കുകയും പ്രചാരണത്തിൽ സജീവമാക്കുകയും ചെയ്തു. എന്നാൽ പ്രധാന എതിരാളികളായ എഎപിയും കോൺ​ഗ്രസും ഇപ്പോഴും പ്രചരണ വിഷയത്തിലടക്കം ആശയക്കുഴപ്പത്തിലാണ്.

മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പോടെയാണ് ഇൻഡി മുന്നണിയിൽ ചേരിതിരിവ് കൂടുതൽ രൂക്ഷമായത്. രാഹുലിന്റേയോ കോൺ​ഗ്രസിന്റെയോ നേതൃത്വം അം​ഗീകരിക്കാൻ മറ്റ് കക്ഷികൾ  തയ്യാറല്ല. അതിനിടെ മമത ബാനർജി നേതൃത്വം ഏറ്റെടുക്കാനുള്ള താൽപ്പര്യം പ്രകടിപ്പിച്ച് എത്തുകയും ഇതിനെ നിരവധി പേർ പന്തുണയ്‌ക്കുകയും ചെയ്തു.

 

Tags: Rahul Gandhiaravind kejriwalCM Omar Abdullah
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies