ശബരിമലയിൽ ഇൻഷ്വറൻസ് പരിരക്ഷ; അഞ്ച് ലക്ഷം രൂപയുടെ പദ്ധതിയിൽ ഭക്തരും ജീവനക്കാരും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശബരിമലയിൽ ഇൻഷ്വറൻസ് പരിരക്ഷ; അഞ്ച് ലക്ഷം രൂപയുടെ പദ്ധതിയിൽ ഭക്തരും ജീവനക്കാരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 06:18 pm IST
Facebook
Twitter
WhatsAppTelegram

ശബരിമലയിലെത്തുന്ന ഭക്തജനങ്ങൾക്കും ദേവസ്വം ജീവനക്കാർക്കുമായി സമഗ്ര അപകട ഇൻഷ്വറൻസ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു. ഇതിനുപുറമേ, ആയിരത്തിലധികം വരുന്ന വിശുദ്ധിസേനാംഗങ്ങൾക്ക് പ്രത്യേകമായി അപകട സുരക്ഷാ പദ്ധതി സംസ്ഥാന സർക്കാരുമായി ചേർന്ന്് തുടക്കമിട്ടിട്ടുണ്ട്.

അഞ്ച് ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസാണ് ദേവസ്വം ജീവനക്കാരുടെയും ഭക്തജനങ്ങളുടെയും പദ്ധതിയിലുള്ളത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലാ പരിധിയിൽ അപകടം സംഭവിച്ചാൽ ഭക്തജനങ്ങൾക്കും ജീവനക്കാർക്കും ഇൻഷ്വറസിന്റെ പ്രയോജനം ലഭിക്കും. വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിംഗ് വഴി എത്തുന്ന ഭക്തർ ഈ പരിരക്ഷയിൽ വരും. യുണൈറ്റഡ് ജനറൽ ഇൻഷുറൻസ് കമ്പനി വഴിയാണ് നടപ്പാക്കുന്നത്. ഇതിന്റെ പോളിസി തുക പൂർണ്ണമായും ദേവസ്വം ബോർഡ് വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിശുദ്ധി സേനാംഗങ്ങൾക്കായി പുതുതായി തൊഴിലിടങ്ങളിലെ അപകട ഇൻഷുറൻസ് പരിരക്ഷാ പദ്ധതി സർക്കാരും ദേവസ്വം ബോർഡും സംയുക്തമായി നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ പ്രയോജനം ആയിരത്തോളം വരുന്ന ശുചീകരണ തൊഴിലാളികൾക്കും താൽപര്യമുള്ള ഡോളി തൊഴിലാളികൾക്കുമാണ് ലഭിക്കുന്നത്. ഇന്ത്യാ പോസ്റ്റൽ പേയ്‌മെന്റ് ബാങ്ക് മുഖേനയാണ് ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നത്.

ഈ പദ്ധതിയിൽ അംഗത്വം നൽകുന്ന നടപടികൾ ആരംഭിച്ചതായി ശബരിമല എ.ഡി.എം അരുൺ എസ്.നായർ പറഞ്ഞു. തൊഴിൽ സംബന്ധമായ അപകടം കാരണം മരണം സംഭവിക്കുകയാണെങ്കിൽ പത്ത് ലക്ഷം രൂപയും പൂർണ്ണമായ വൈകല്യം സംഭവിച്ചാൽ 10 ലക്ഷം രൂപയും ഭാഗികമായി അംഗവൈകല്യം സംഭവിച്ചാൽ അഞ്ച് ലക്ഷം രൂപയും ലഭിക്കും. കുട്ടികൾ വിദ്യാർത്ഥികളാണെങ്കിൽ വിദ്യാഭ്യാസ ആനുകൂല്യവും പദ്ധതിയിലുണ്ട്. 499 രൂപ പ്രീമിയം നിരക്കിൽ ഒരു വർഷത്തേക്കാണ് ഇൻഷുറൻസ് ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: SABARIMALAinsuranceAccident
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies