ഭീകര, മാവോയിസ്റ്റ് ഓപ്പറേഷനുകളിൽ നായകൾ സമയോചിതമായി ഇടപെട്ട വാർത്തകൾ കേട്ട് ശീലിച്ചവരാകും നമ്മൾ. നായ സൈനികരെ കാക്കുന്നതും ഭീകരരെ കണ്ടെത്താൻ സഹായിക്കുന്നതുമൊക്കെ സാധാരണമാണ്. ഇങ്ങനെ സൈനികരെയും രാജ്യത്തെയും കാത്ത നായകളെ ഇനി വീടുകളിൽ കാവൽ നിർത്താം.
യുദ്ധരംഗത്ത് നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന ബെൽജിയൻ ഷെപ്പേഡ് മെിലനോയിസ്, ജർമൻ ഷെപ്പേഡ്, ലാബ്രഡോർ, മുതോൽ ഹണ്ട് ഇനത്തിൽപെട്ട നായ്‌ക്കളെയാണ് സിആർപിഎഫ് ദത്ത് നൽകുന്നത്. വിരമിച്ചെങ്കിലും ഇവരിൽ പലരും 8-12 പ്രായമുള്ളവരാണ്. ബെംഗളൂരുവിലെ ഡോഗ് ബ്രീഡിംഗ് ആൻഡ് ട്രെയിനിംഗ് സ്കൂളിൽ നിന്ന് സൗജന്യമായി നായകളെ ദത്തെടുക്കാം.
ഇതാദ്യമായാണ് പൗരന്മാർക്ക് നായകളെ ദത്തെടുക്കാൻ അവസരം ലഭിക്കുന്നത്. നായയെ വിൽക്കാനോ പണം സമ്പാദിക്കാനോ മറ്റുള്ളവർക്കെതിരെ ഉപയോഗിക്കാനോ പാടില്ല. നായ്‌ക്കളുടെ ചിത്രങ്ങൾക്കും മറ്റ് വിവരങ്ങൾക്കുമായി സിആർപിഎഫിന്റെ ഔദ്യോഗിക വെബ്സൈറ്റായ crpf.gov.in/DBTS സന്ദർശിക്കുക.















