മോഡേൺ ഔട്ട്ഫിറ്റിൽ അതിമനോഹരിയായി നടി ഐശ്വര്യ ലക്ഷ്മിയുടെ ഫോട്ടോഷൂട്ട്. പർപ്പിൾ നിറത്തിലുള്ള ലെഹങ്കയായിരുന്നു താരത്തിന്റെ വേഷം. ഒ റിംഗ് ഓപ്പൺ ഫ്രണ്ട് കട്ട് ബസ്റ്റിയർ ബ്ലൗസും ദുപ്പട്ടയും വേഷത്തിന്റെ മാറ്റ്കൂട്ടി. നേരത്തെയും താരം ഗ്ലാമർ ഫോട്ടോഷൂട്ടുകൾ നടത്തിയിട്ടുണ്ട്. പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലാണ് നടി പങ്കിട്ടത്. ഹണി റോസിന്റെ വിഷയം ഉണ്ടായതോടെ ചിത്രത്തിന് പോസ്റ്റീവ് കമൻ്റുകളാണ്
ഏറെയും ലഭിക്കുന്നത്. എന്നാൽ ചിലർ ഇതിനിടെ നടിയുടെ വസ്ത്രധാരണത്തെ വിമർശിച്ചും വന്നിട്ടുണ്ട്.
മലയാളത്തിൽ നടിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം ഹലോ മമ്മിയായിരുന്നു. ഷറഫുദ്ദീൻ നായകനായ ഹൊറർ കോമഡി ചിത്രത്തിന് മോശമല്ലാത്ത പ്രതികരണവും ലഭിച്ചിരുന്നു. തെന്നിന്ത്യൻ ഭാഷകളിലും ചുവടുറപ്പിക്കുന്ന ഐശ്വര്യ മണിരത്നത്തിന്റെ പൊന്നിയൻ സെൽവനിലും വിഷ്ണു വിശാലിനൊപ്പം ഗാട്ട ഗുസ്തിയിലും ശ്രേദ്ധയ പ്രകടനം കാഴ്ചവച്ചിരുന്നു. നടൻ വിശാലിനൊപ്പം ആക്ഷൻ എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറിയത്. മണിരത്നം-കമൽ ഹാസൻ ചിത്രമായ തഗ് ലൈഫിലും നടി അഭിനയിക്കുന്നുണ്ട്.
View this post on Instagram
“>















