മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഉണ്ടാകും. ആടായാഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ദാമ്പത്യ ഐക്യം എന്നിവ അനുഭവത്തിൽ വരും
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. ശിരോ-നാഡീ രോഗ പീഡ വർദ്ധിക്കും. മറ്റുള്ളവരോട് ഇടപെടുമ്പോൾ വളരെ അധികം സൂഷ്മത പാലിക്കും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
സത്സുഹൃത്തുക്കളേ ലഭിക്കുക, കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, സാമ്പത്തിക പുരോഗതി, ദാമ്പത്യഐക്യം, ഭക്ഷണസുഖം, ബന്ധുജന സമാഗമം എന്നിവ ഉണ്ടാകും. ഇന്ന് തിരുവാതിര നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കുടുംബത്തിൽ സന്താനങ്ങളുമായും ജീവിത പങ്കാളിയുമായും അഭിപ്രായ വ്യത്യാസം ഉടലെടുക്കും. അപമാനം, ധനക്ലേശം എന്നിവ ഉണ്ടാകും. വരവിൽ കവിഞ്ഞ ചെലവ് അനുഭവപ്പെടും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
തൊഴിൽ വിജയം, ധനനേട്ടം, ബന്ധുജനസമാഗമം, മനഃസന്തോഷം എന്നിവ ഉണ്ടാകും. ബിസിനസ്സ് ചെയ്യുന്നവർക്ക് പുതിയ പ്രൊജെക്ടുകൾ ലഭിക്കും. ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
വ്യപഹാരങ്ങളിൽ വിജയം, തൊഴിൽ വിജയം, ധനനേട്ടം, കുടുംബ സൗഖ്യം, കീർത്തി എന്നിവ ലഭിക്കും. ചെയ്യുന്ന പ്രവർത്തനങ്ങൾ ലാഭത്തിലായി തീരുന്ന അവസ്ഥ സംജാതമാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ഭക്ഷണ സുഖക്കുറവ് അനുഭവപ്പെടുകയും ഭക്ഷ്യ വിഷബാധ ഉണ്ടാവാനും ഇടയുണ്ട്. ശത്രുഭയം, വ്യപഹാര പരാജയം, മനഃശാന്തികുറവ്, ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവ ഉണ്ടാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
ഭക്ഷണ സുഖക്കുറവ് അനുഭവപ്പെടുകയും ദഹന വ്യവസ്ഥയിൽ വ്യത്യാസം വരികയും ചെയ്യും. ദമ്പതികൾ തമ്മിൽ കലഹം ഉണ്ടാകും. എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
മനഃസുഖം, ഭക്ഷണ സുഖം, ധനനേട്ടം, എവിടെയും മാന്യത, കലാകാരൻമ്മാർക്ക് പ്രശസ്തി ലഭിക്കുക, ദാമ്പത്യ ഐക്യം, പ്രേമകാര്യങ്ങൾ പൂവണിയുക എന്നിവ അനുഭവത്തിൽ വരും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
രോഗശാന്തി, ശത്രുഹാനി, കുടുംബ ജീവിത സൗഖ്യം, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി എന്നിവ ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
കുടുംബത്തിൽ സന്താനങ്ങളുമായും ജീവിത പങ്കാളിയുമായും അഭിപ്രായ വ്യത്യാസം ഉടലെടുക്കും. അപമാനം, ധനക്ലേശം എന്നിവ ഉണ്ടാകും. ഉദര-വാത രോഗം ഉണ്ടാവാൻ ഇടയുണ്ട്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
ശരീര ശോഷണം, ആരോഗ്യക്കുറവ്, രോഗാദി ദുരിതങ്ങൾ അലട്ടുക, മനശാന്തിക്കുറവ്, എവിടെയും തടസ്സങ്ങൾ, അപമാനം, ഉദരരോഗം, നിദ്രാഭംഗം എന്നിവ അലട്ടും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)