അകിടുകൾ ചെത്തിക്കളഞ്ഞു; സംക്രാന്തി അടുത്തിരിക്കെ പശുക്കളോട് ക്രൂരത; കർണാടകയിൽ വൻ പ്രതിഷേധം; ഇടപെട്ട് മുഖ്യമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അകിടുകൾ ചെത്തിക്കളഞ്ഞു; സംക്രാന്തി അടുത്തിരിക്കെ പശുക്കളോട് ക്രൂരത; കർണാടകയിൽ വൻ പ്രതിഷേധം; ഇടപെട്ട് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2025, 06:06 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: ചാമരാജപേട്ടിൽ പശുക്കൾക്കെതിരെ നടന്ന കൊടുംക്രൂരതയിൽ പ്രതിഷേധം ശക്തമാകുന്നു. കന്നുകാലികളുടെ ഫാമിലെത്തിയ അജ്ഞാതരായ അക്രമികൾ മൂന്ന് പശുക്കളുടെ അകിട് ചെത്തിയരിഞ്ഞ് കടന്നുകളഞ്ഞ സംഭവമാണ് കർണാടകയിൽ വൻ ചർച്ചയാകുന്നത്. ചാമരാജപേട്ടിലെ വിനായകന​ഗറിലാണ് സംഭവമുണ്ടായത്. പ്രദേശവാസിയായ കർണയുടെ പശുക്കളാണ് അതിദാരുണമായി ആക്രമിക്കപ്പെട്ടത്.

കന്നുകാലികളുടെ നിലവിളിയും നിർത്താതെയുള്ള കരച്ചിലും കേട്ട് നാട്ടുകാരും വീട്ടുകാരും ഓടിയെത്തുകയായിരുന്നു. തുടർന്ന് രക്തത്തിൽ കുളിച്ച് കിടക്കുന്ന മൂന്ന് പശുക്കളെ കണ്ടെത്തി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ജിഹാദികളുടെ മാനസികനിലയുള്ളവരാണ് ഇത്തരം ഹീനകൃത്യം മിണ്ടാപ്രാണികളോട് കാണിക്കുകയെന്നും അക്രമികളെ കണ്ടെത്തി നടപടിയെടുത്തില്ലെങ്കിൽ മകരസംക്രാന്തി ദിവസം ‘കറുത്ത സംക്രാന്തി’ ആചരിക്കുമെന്നും പ്രതിപക്ഷ നേതാവ് ആർ. അശോക പറഞ്ഞു.

മകരസംക്രാന്തി അടുത്തിരിക്കെ ഇത്തരം കുറ്റകൃത്യങ്ങളുണ്ടായാൽ എങ്ങനെയാണ് സംക്രാന്തി ആഘോഷിക്കാൻ സാധിക്കുകയെന്നാണ് ബിജെപി നേതാവിന്റെ ചോദ്യം. സംക്രാന്തിയുടെ ഈ പുണ്യനാളുകൾ കന്നുകാലികളുടെ സാംസ്കാരികവും മതപരവുമായ പ്രാധാന്യം എടുത്തുകാട്ടുന്ന സമയമാണ്. ഈയൊരു സാഹചര്യത്തിലാണ് നടുക്കുന്ന ക്രൂരത സംഭവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനുവരി 14നാണ് മകരസംക്രാന്തി.

ആക്രമിക്കപ്പെട്ട പശുക്കളുടെ ഉടമസ്ഥരെ ബിജെപി നേതൃത്വം കണ്ട് സംസാരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വിഷയം വൻ തോതിൽ ചർച്ചയായതോടെ അടിയന്തര നടപടി സ്വീകരിക്കാൻ കർണാടക സർക്കാരും നിർബന്ധിതരായി. ബെം​ഗളൂരു പൊലീസ് കമ്മീഷണർ ബി ദയാനന്ദയ്‌ക്കാണ് കേസന്വേഷണത്തിന്റെ ചുമതല. വിഷയം കമ്മീഷണറുമായി ചർച്ച ചെയ്തെന്നും കുറ്റവാളികളെ എത്രയും വേ​ഗം കണ്ടെത്തണമെന്ന് നിർദേശം നൽകിയതായും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

Tags: BJPbengaluruCowMakar Sankranti
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies