തിരുവനന്തപുരം: പോത്തൻകോട് 9 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛനും മുത്തച്ഛന്റെ സുഹൃത്തും അറസ്റ്റിൽ. കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ടതിനെ തുടർന്ന് അദ്ധ്യാപികയാണ് വിവരം കുടുംബത്തെ അറിയിച്ചത്. രണ്ടു വർഷത്തോളം കുട്ടി പീഡനത്തിനിരയായെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കുട്ടിയുടെ രണ്ടാനച്ഛനായ അനീഷും മുത്തച്ഛന്റെ സുഹൃത്തായ ബാബുരാജുമാണ് പ്രതികൾ. പെൺകുട്ടിയുടെ അമ്മ വിദേശത്ത് ജോലിക്കായി പോയിരുന്നു. അതിനുശേഷം കുട്ടിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റം അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂളിലെ അദ്ധ്യാപികയാണ് വിവരം അമ്മയെ അറിയിച്ചത്.
ഇതിന് പിന്നാലെ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്. രണ്ടാനച്ഛൻ നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചതായി കുട്ടി വെളിപ്പെടുത്തി. രണ്ടു വർഷത്തോളം പീഡനം തുടർന്നു. പുറത്തു പറഞ്ഞാൽ അമ്മയെ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. വൈദ്യ പരിശോധനയിൽ പീഡനത്തിന് ഇരയായെന്ന് തെളിയുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.