മസ്കറ്റ്; ഒമാൻ ദേശീയദിനം ഇനി മുതൽ നവംബർ 20 ന് ആഘോഷിക്കും. അഞ്ചാം സ്ഥാനാരോഹണ വാർഷികത്തിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യവേ സുൽത്താൻ ഹൈതം ബിൻ താരിഖാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
എ.ഡി 1744 മുതൽ ഇമാം സയ്യിദ് അഹമ്മദ് ബിൻ സയ്യിദ് അൽ ബുസൈദിയുടെ കൈകളാൽ ഈ രാജ്യത്തെ സേവിക്കാൻ അൽ ബുസൈദി കുടുംബം നിയോഗിക്കപ്പെട്ട ദിവസമാണിതെന്ന് സുൽത്താൻ പറഞ്ഞു. വിടപറഞ്ഞ സുൽത്താൻ ഖാബൂസിന്റെ ജൻമദിനമായ നവംബർ 18 ന് ആയിരുന്നു കഴിഞ്ഞ വർഷം വരെ ഒമാന്റെ ദേശീയദിനം ആഘോഷിച്ചിരുന്നത്.