ദുബായ്: ദുബായ് മാരത്തണിൽ വീണ്ടും എത്യോപ്യൻ ആധിപത്യം. പുരുഷ വനിതാ വിഭാഗങ്ങളിൽ ഇക്കുറിയും ആദ്യ മൂന്ന് സ്ഥാനവും എത്യോപ്യക്കാർക്കാണ്. 17000 പേരാണ് ദുബായ് മാരത്തണിന്റെ 24ാം പതിപ്പിൽ ഇക്കുറി പങ്കെടുത്തത്.
23 കാരനായ ബ്യൂട്ടെ ഗെമേച്ചു ദുബായ് മാരത്തണിലെ പുരുഷവിഭാഗം വിജയിയായി. കന്നി മാരത്തണിൽ തന്നെ ഒന്നാം സ്ഥാനം നേടിയതിൽ ബ്യൂട്ടെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. രണ്ട് മണിക്കൂർ നാല് മിനിറ്റ് അൻപത് സെക്കന്റിലാണ് ബ്യൂട്ടെ ഓടിയെത്തിയത്.
നാടകീയ മുഹൂർത്തങ്ങൾക്കാണ് വനിതാ വിഭാഗം മത്സരം സാക്ഷ്യം വഹിച്ചത്. അവസാനം വരെ മുന്നിട്ട് നിന്ന മുൻ ചാമ്പ്യൻ ദൈറ ദിദയെ അവസാന നിമിഷം മറികടന്ന് ഇരുപത്തിയഞ്ചുകാരിയായ എത്യോപ്യൻ താരം ബെഡാറ്റു ഹിർപ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ട് മണിക്കൂർ പതിനെട്ട് മിനിറ്റ് 27 സെക്കൻഡാണ് സമയം. നാല് സെക്കൻഡിന്റെ വ്യത്യാസത്തിൽ ദെറ രണ്ടാം സ്ഥാനത്തി.
പത്തും നാലും കിലോമീറ്ററുകളിലായി നടന്ന ഫൺ റണ്ണുകളിലും ആയിരകണക്കിന് പേർ പങ്കെടുത്തു.