ടേക്ക്-ഓഫിന് നിമിഷങ്ങൾ ബാക്കി, ടയറുകൾ പൊട്ടിത്തെറിച്ചു; അബുദാബിയിലേക്ക് പുറപ്പെട്ട വിമാനത്തിൽ 300 യാത്രക്കാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ടേക്ക്-ഓഫിന് നിമിഷങ്ങൾ ബാക്കി, ടയറുകൾ പൊട്ടിത്തെറിച്ചു; അബുദാബിയിലേക്ക് പുറപ്പെട്ട വിമാനത്തിൽ 300 യാത്രക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2025, 06:46 pm IST
FacebookTwitterWhatsAppTelegram

മെൽബൺ: ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു. എത്തിഹാദ് എയർവേയ്സിന്റെ വിമാനത്തിലാണ് അപകടമുണ്ടായത്. സംഭവസമയത്ത് എയർക്രാഫ്റ്റിനകത്ത് 300 യാത്രക്കാരുണ്ടായിരുന്നു. റൺവേയിൽ നിന്ന് ചലിച്ചുതുടങ്ങിയ വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപാണ് സംഭവം. പുക ഉയർന്നതിന് പിന്നാലെ പന്തികേട് തിരിച്ചറിഞ്ഞ പൈലറ്റ്, യാത്ര അടിയന്തരമായി റദ്ദാക്കാൻ തീരുമാനിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. മെൽബൺ എയർപോർട്ടിലാണ് സംഭവമുണ്ടായത്.

എത്തിഹാദ് എയർവേയ്സിന്റെ EY461 എന്ന വിമാനത്തിന്റെ ടയറുകളായിരുന്നു പൊട്ടിത്തെറിച്ചത്. ഞായറാഴ്ച വൈകിട്ട് മെൽബണിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ ബോയിം​ഗ് 787 എന്ന എയർക്രാഫ്റ്റിന്റെ ടയറുകളാണ് തകരാറിലായത്. സർവീസ് റദ്ദാക്കിയതിന് തൊട്ടുപിന്നാലെ വിമാനത്തിൽ നിന്ന് യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി എത്തിഹാദ് എയർവേയ്സ് വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു.

പൂർണമായും പ്രവർത്തനക്ഷമമായ ഒറ്റ റൺവേ മാത്രമേ മെൽബൺ എയർപോർട്ടിലുള്ളൂവെന്നതിനാൽ റൺവേയിലുണ്ടായ അപകടം വിമാനസർവീസുകളെ നേരിയ തോതിൽ ബാധിച്ചിട്ടുണ്ട്. തകരാറുകൾ പരിഹരിച്ചതിന് ശേഷം യാത്രക്കാരുമായി ഉടൻ യുഎഇയിലേക്ക് പറക്കുമെന്ന് എത്തിഹാദ് എയർവേയ്സ് അറിയിച്ചു.

Tags: flightAbu Dhabiplane crashEtihad AirwaysMelbourne airportBoeing Plane
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies