പൊതുവേദിയിൽ നടിയോട് അംശ്ലീല പരാമർശം നടത്തി സംവിധായകൻ. തെലുങ്ക് സംവിധായകൻ ത്രിനാഥ റാവു നക്കിനയാണ് നടി അന്‍ഷുവിനോട് അധിക്ഷേപകരമായി പെരുമാറിയത്. തെലുങ്ക് സിനിമയിൽ പിടിച്ച് നിൽക്കണമെങ്കിൽ സൈസ് കുറച്ച് കൂട്ടണമെന്നായിരുന്നു സംവിധായകൻ പറഞ്ഞത്.
തെലുങ്ക് ചിത്രം ‘മസാക്ക’യുടെ ടീസർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു ത്രിനാഥയുടെ വാക്കുകൾ. തന്റെ സിനിമയിൽ അൻഷുവിനെ കാസ്‌റ്റ് ചെയ്‌തതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നതിനിടെയായിരുന്നു സംവിധായകന്റെ അശ്ലീലം കലർന്ന വാക്കുകൾ. 2003ൽ പുറത്തിറങ്ങിയ നാഗാർജുനയുടെ ‘മന്മധുഡു നടിയെ കാണാൻ വേണ്ടി മാത്രം പലതവണ കണ്ടുവെന്ന് സംവിധായകൻ പറഞ്ഞു. അന്‍ഷു എങ്ങനെയാണ് ഇത്രയും സുന്ദരിയായത് എന്ന് ഞാനെപ്പോഴും വിചാരിക്കാറുണ്ട്.
ഇവള്‍ എങ്ങനെയായിരുന്നു കാണാന്‍ എന്ന് അറിയണമെങ്കില്‍ മന്മധുഡു കണ്ടാല്‍ മതി. അതേ നടിയെ എന്റെ സിനിമയിൽ നായികയായി നിശ്ചയിച്ചപ്പോൾ വിശ്വസിക്കാനായില്ല. പക്ഷെ അന്നത്തെ തടി പിന്നീട് കാണുമ്പോൾ ഇല്ല. ഭക്ഷണം കഴിച്ച് കുറച്ച് കൂടി തടി വെക്കണമെന്നും അല്ലെങ്കിൽ തെലുങ്ക് സിനിമയിൽ നിലനിൽപ്പില്ലെന്നും ഞാൻ പറഞ്ഞിരുന്നു . അൻഷു ഇപ്പോൾ മെച്ചപ്പെട്ടു. ഇനിയും മെച്ചപ്പെടും. മന്മധുഡുവിൽ എങ്ങനെയാണോ അതുപോലെ തന്നെ തന്റെ സിനിമയിലും നടിയെ കാണാമെന്നും സംവിധായകൻ പറയുന്നുണ്ട്.
ഇതാദ്യമായല്ല മോശം പെരുമാറ്റത്തിന്റെ പേരിൽ സംവിധായകൻ വിവാദത്തിലാകുന്നത്. ഒരു പരിപാടിയിൽ നടി പായൽ രാധാകൃഷ്ണയെ ത്രിനാഥ റാവു നിർബന്ധിച്ച് ആലിംഗനം ചെയ്യാൻ ശ്രമിച്ചിരുന്നു. താനൊഴികെ ഫിലിം യൂണിറ്റിലെ എല്ലാവരെയും നടി ആലിംഗനം ചെയ്യുന്നുവെന്നും സംവിധായകൻ പറഞ്ഞിരുന്നു.
സംവിധായകനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം കടുക്കുകയാണ്. നടിമാരോട് എന്ത് വൃത്തികേടും പറയാമെന്നാണോ ഇത് ഒട്ടും തമാശയായി തോന്നുന്നില്ല, തികച്ചും അശ്ലീലമാണിത് എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം നടി അൻഷുവിന്റെ തിരിച്ചുവരവാണ് ‘മസാക്ക’ .