ബലൂചിസ്താൻ: പാകിസ്താനിലെ ക്വറ്റ നഗരത്തിലെ സിംഗിഡി പ്രദേശത്തിനടുത്തായി ഖനിയിൽ വാതകം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. ഖനി തകർന്ന് വ്യാഴാഴ്ച മുതൽ കാണാതായ പന്ത്രണ്ടാമത്തെ തൊഴിലാളിയെ കണ്ടെത്താനുള്ള ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്ന് അധികൃതർ പറഞ്ഞു. ഈ മാസം ഒമ്പതിനാണ് ഖനിയിൽ വാതക സ്ഫോടനം ഉണ്ടായത്. ഇതോടെ ഖനിയുടെ ആഴത്തിൽ പണിയെടുക്കുന്ന തൊഴിലാളികൾ പുറത്തിറങ്ങാനാകാതെ കുടുങ്ങി.
ബലൂചിസ്താൻ പ്രവിശ്യാ ഡിസാസ്റ്റർ മാനേജ്മെൻ്റ് കോർപ്പറേഷൻ ഇവരെ രക്ഷപ്പെടുത്താൻ നടപടി സ്വീകരിച്ചു . രക്ഷാപ്രവർത്തനം ഊർജിതമാക്കിയപ്പോൾ ഇതിൽ 4 പേരുടെ മൃതദേഹങ്ങൾ രക്ഷാസംഘം ആദ്യം കണ്ടെടുത്തു. 3000 അടി താഴ്ചയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത് എന്നാണ് റിപ്പോർട്ടുകൾ.
ആദ്യം കണ്ടെടുത്ത 4 പേരെ കൂടാതെ 8 പേർ ഖനിയിൽ കുടുങ്ങിയിരുന്നു. 4,300 അടി താഴ്ചയിലാണ് ഇവയെന്നാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തിൽ, തുടരുന്ന രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി, ശേഷിക്കുന്ന 7 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതോടെ ഖനി അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി.
ഇതിനിടെ ഞായറാഴ്ച ബലൂചിസ്താനിലെ ഹർനൈ ജില്ലയിൽ മറ്റൊരു ഖനി തകർന്ന് രണ്ട് കൽക്കരി ഖനിത്തൊഴിലാളികൾ കൂടി മരിച്ചു. കഴിഞ്ഞ ആഴ്ച, വടക്കുപടിഞ്ഞാറൻ പ്രദേശത്തെ16 ഖനിത്തൊഴിലാളികളെ പ്രാദേശിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയിരുന്നു. ഇതിൽ എട്ട് പേരെയെങ്കിലും പാകിസ്താൻ സുരക്ഷാ സേന രക്ഷിച്ചു. ശേഷിക്കുന്ന ഖനിത്തൊഴിലാളികളെ രക്ഷിക്കാനുള്ള പ്രവർത്തനം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.