തിങ്കളേ… പൂത്തിങ്കളേ.. ; ബസിനകത്ത് ​ഉ​ഗ്രൻ പാട്ട്, പുറത്ത് തകർപ്പൻ നൃത്തച്ചുവടുകളുമായി നാടോടി ദമ്പതികൾ

Published by
Janam Web Desk

പാട്ടും ഡാൻസും എല്ലാവർക്കുമൊരു ​ഹരമാണ്. ഡാൻസ് ചെയ്യാൻ അറിയാത്തവരും മടിയുള്ളവരുമൊക്കെ ഒരു തകർപ്പൻ​ പാട്ട് കേട്ടാൽ രണ്ട് സ്റ്റെപ്പിടും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നത്. പഠനയാത്രയ്‌ക്കിടെ വിദ്യാർത്ഥികൾ പകർത്തിയ വീഡിയോയാണ് ട്രെൻഡിം​ഗ് ലിസ്റ്റിൽ ഇടംനേടിയത്.

ജോലി ചെയ്യുന്നതിനിടെ ബസിനകത്തെ പാട്ടുകേട്ട് ന‍ൃത്തംചെയ്യുന്ന
നാടോടി ദമ്പതികളുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. കല്യാണരാമൻ എന്ന ചിത്രത്തിലെ ‘തിങ്കളേ പൂത്തിങ്കളേ’ എന്ന് തുടങ്ങുന്ന ​ഹിറ്റ് ​ഗാനത്തിനാണ് ദമ്പതികൾ ചവടുവയ്‌ക്കുന്നത്. ബസിനകത്തുവച്ച പാട്ടിനനുസരിച്ചാണ് ഇവർ ​ഡാൻസ് ചെയ്യുന്നത്. ഇവരുടെ ന‍ൃത്തം കണ്ട് ഡ്രൈവർ ബസ് ഒരു വശത്തേക്ക് ഒതുക്കി. പിന്നീട് പാട്ട് കുറച്ചുകൂടി ഉച്ചത്തിൽ വച്ചു. ഇതോടെ വിദ്യാർത്ഥികളും ആവേശത്തിലായി.

ബസിനെയോ, കുട്ടികളെയോ ഒന്നും ശ്രദ്ധിക്കാതെ നൃത്തം തുടരുന്ന യുവാവിനെ വീഡിയോയിൽ കാണാം. നൃത്തത്തോടൊപ്പം അഭിനയവുമുണ്ട്. ആദ്യം മടിച്ച് നിന്നെങ്കിലും പിന്നീട് യുവതിയും യുവാവിനൊപ്പം കൂടി. ബസിനകത്തെ വിദ്യാർത്ഥികളും അവർക്കൊപ്പം ചുവടുവയ്‌ക്കാൻ തുടങ്ങി. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നാടോടികളുടെ കിടിലം ഡാൻസിനെയും ഡാൻസ് ചെയ്യുന്നതിനായി ബസ് നിർത്തികൊടുത്ത ഡ്രൈവറെയും പ്രശംസിച്ച് നിരവധി ആളുകളും രം​ഗത്തെത്തി.

പാട്ടിൽ ദിലീപ് ബോധംകെട്ട് വീഴുന്ന ഒരു രം​ഗമുണ്ട്. അത് അതേപടി യുവാവും ചെയ്യുന്നുണ്ട്. ഇത് കണ്ട് സമീപത്ത് നിന്നിരുന്ന ആളുകളും ദൃശ്യം ഫോണിൽ പകർത്തുന്നതും വീഡിയോയിൽ കാണാം. ഇത്രയും നാൾ കണ്ടതിൽ വച്ച് ഏറ്റവും സന്തോഷം തോന്നുന്ന വീഡിയോ എന്നാണ് പലരും കമന്റ് ബോക്സിൽ കുറിച്ചത്.

Share
Leave a Comment