തെക്കുപടിഞ്ഞാറൻ ജപ്പാനിലെ ക്യുഷു മേഖലയിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തി. ജപ്പാൻ മെട്രോളജിക്കൽ ഏജൻസിയെ ഉദ്ദരിച്ച് എഎൻഐ ആണ് ഇത് റിപ്പോർട്ട് ചെയ്തത്. മിയാസാക്കി ആസ്ഥാനത്ത് രാത്രി 9.29 നാണ് ഭൂകമ്പമുണ്ടായതെന്ന് ജപ്പാൻ കാലാവസ്ഥ ഏജൻസി അറിയിച്ചു.37 കിലോ മീറ്റർ ആഴത്തിലാണ് ഇതിന്റെ പ്രഭാവ കേന്ദ്രമെന്ന് യൂറോപ്യൻ മെഡിറ്റേറെനിയൻ സെയ്സ്മോളജിക്കൽ സെൻ്റർ വ്യക്തമാക്കി.
മിയാസാക്കി, കൊച്ചി പ്രവശ്യകളിൽ സുനാമി മുന്നറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലും രണ്ടുതവണ ജപ്പാനിൽ ഭൂകമ്പമുണ്ടായിരുന്നു. റിക്ടർ സ്കെയ്ലിൽ 6.9,7.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. അന്നും സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അപകടമോ ജീവഹാനിയോ രേഖപ്പെടുത്തിയിരുന്നില്ല.
CCTV footage of 6.8 Earthquake in Miyazaki Prefecture, Japan #sismo #temblor #Japan pic.twitter.com/OYqVjzAn6E
— Disasters Daily (@DisastersAndI) January 13, 2025