ഇ.പി ജയരാജന്റെ ആത്മകഥാ വിവാദം; ദേശാഭിമാനി ലേഖകന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇ.പി ജയരാജന്റെ ആത്മകഥാ വിവാദം; ദേശാഭിമാനി ലേഖകന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 10:07 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: ഇ.പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ദേശാഭിമാനി ലേഖകന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫ് രഘുനാഥിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്. കോട്ടയം ഈസ്റ്റ് പൊലീസാണ് രഘുനാഥിന്റെ മൊഴിയെടുത്തത്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയായിരുന്നു മൊഴിയെടുപ്പ്.

ജയരാജന്റെ ആത്മകഥ പകർത്തിയെഴുതിയത് രഘുനാഥ് ആയിരുന്നു. ആത്മകഥ ചോർന്നുവെന്ന് ആയിരുന്നു ഇ.പി ജയരാജൻ അടുത്തിടെയും പറഞ്ഞത്. എവിടെ നിന്ന്, എങ്ങനെയാണ് ചോർന്നതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ വോട്ടെടുപ്പിന് തൊട്ടുമുൻപായിരുന്നു ഇ.പി ജയരാജന്റെ ആത്മകഥ കട്ടൻ ചായയും പരിപ്പുവടയും എന്ന പേരിൽ പ്രസിദ്ധീകരിക്കുന്നതായി ഡിസി ബുക്‌സ് സോഷ്യൽ മീഡിയ പേജിലൂടെ പരസ്യം നൽകിയത്. പിന്നാലെ ആത്മകഥയുടെ ചില ഭാഗങ്ങൾ ചോർന്ന് മാദ്ധ്യമങ്ങൾക്ക് ലഭിക്കുകയായിരുന്നു.

അവസരവാദ രാഷ്‌ട്രീയത്തെക്കുറിച്ച് പരാമർശിക്കുന്നിടത്ത് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ഡോ. പി. സരിന്റെ കാര്യം ഉൾപ്പെടെ പരാമർശിച്ചത് വിവാദവുമായി. ഇതിന് പിന്നാലെ പുറത്ത് വന്നത് തന്റെ പുസ്തകമല്ലെന്നും പുസ്തകം പുറത്തിറക്കാൻ ഡിസി ബുക്‌സുമായി കരാറില്ലെന്നും അറിയിച്ച് ഇ.പി ജയരാജനും രംഗത്തെത്തുകയായിരുന്നു. മാതൃഭൂമി ബുക്‌സുമായി പുസ്തകം പുറത്തിറക്കാൻ ചർച്ച നടന്നുകൊണ്ടിരിക്കുകയാണെന്നും ഡിസിയുടെ പുസ്തകത്തെക്കുറിച്ച് അറിയില്ലെന്നും ആയിരുന്നു ജയരാജന്റെ വാക്കുകൾ.

സംഭവത്തിന് പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചന ഉണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് ഇ.പി ജയരാജൻ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഡിസി ബുക്‌സ് അധികൃതരിൽ നിന്നുൾപ്പെടെ പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. പുസ്തകം ഡിസി ബുക്‌സിന് നൽകിയില്ലെന്ന് ആയിരുന്നു ജയരാജന്റെ ആദ്യ വാദം. എന്നാൽ അടുത്തിടെ നടത്തിയ പ്രതികരണത്തിൽ ആത്മകഥ ചോർന്നതാണെന്ന് ഇ.പി. സമ്മതിച്ചിരുന്നു.

Tags: ഇ.പി ജയരാജൻDC Booksദേശാഭിമാനി ലേഖകൻBook controversyAutobiography EP jayarajan
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies