ഷാർജ: ബജറ്റ് കാരിയറായ എയർ അറേബ്യ ഹാൻഡ് ബാഗേജ് പരിധി ഉയർത്തി. 10 കിലോ ഗ്രാം തൂക്കം വരെ ഹാൻഡ് ലഗേജ് കൊണ്ടുപോകാമെന്ന് എയർ അറേബ്യ അറിയിച്ചു. ഒട്ടുമിക്ക ബജറ്റ് എയർലൈനുകളിലും ഹാൻഡ് ലഗേജ് പരിധി ഏഴ് കിലോ ആണെന്നിരിക്കെയാണ് എയർ അറേബ്യയുടെ നിർണായക പ്രഖ്യാപനം.
എയർലൈനിന്റെ ആസ്ഥാനമായ ഷാർജയിൽ നിന്നും ഈജിപ്തിലെയും മൊറോക്കോയിലെയും കേന്ദ്രങ്ങളിൽ നിന്നും പുറപ്പെടുന്ന എല്ലാ വിമാനങ്ങൾക്കും നിയമങ്ങൾ ബാധകമാണെന്ന് എയർ അറേബ്യ വിശദീകരിച്ചു. കുട്ടികളുമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഇളവുകൾ ലഭിക്കും. കുഞ്ഞിന് ആവശ്യമായേക്കാവുന്ന സാധനങ്ങൾ കൈവശം വെക്കാൻ 3 കിലോ വരെ ഭാരമുള്ള അധിക സ്റ്റാൻഡേർഡ് സൈസ് ഹാൻഡ് ബാഗേജ് കൊണ്ടുപോകാനും അനുമതിയുണ്ട്.
ക്യാബിൻ ബാഗേജ് പരിധിയിൽ കവിഞ്ഞ ലഗേജുണ്ടെങ്കിൽ ഒരോ അധിക കിലോയ്‌ക്കും 100 ദിർഹം/തത്തുല്യമായ തുക നൽകേണ്ടി വരും.
Leave a Comment