"ഡബിൾ മീനിം​ഗ് ഇല്ലെന്ന വാദം തെറ്റ്, എന്തിനാണീ മനുഷ്യൻ ഇങ്ങനെ കാണിക്കുന്നത്?" ബോ.ചെയോട് ഹൈക്കോടതി; ജാമ്യം നൽകും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഡബിൾ മീനിം​ഗ് ഇല്ലെന്ന വാദം തെറ്റ്, എന്തിനാണീ മനുഷ്യൻ ഇങ്ങനെ കാണിക്കുന്നത്?” ബോ.ചെയോട് ഹൈക്കോടതി; ജാമ്യം നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2025, 11:04 am IST
FacebookTwitterWhatsAppTelegram

കൊച്ചി: നടി ഹണി റോസിനെതിരായ ലൈം​ഗികാധിക്ഷേപ കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി പരി​ഗണിച്ച് ഹൈക്കോടതി. പ്രതി ദ്വയാർത്ഥ പ്രയോ​ഗം നടത്തിയിട്ടില്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യ ഹർജിയിലെ പരാമർശങ്ങൾ പലതും പരാതിക്കാരിയെ വീണ്ടും അധിക്ഷേപിക്കുന്നതാണെന്നും കോടതി വിലയിരുത്തി. ഹണി റോസിന് അസാമാന്യ മികവൊന്നുമില്ലെന്ന ജാമ്യാപേക്ഷയിലെ പരാമർശത്തെയാണ് കോടതി വിമർശിച്ചത്. ദ്വയാർത്ഥ പ്രയോ​ഗങ്ങൾ നടത്തിയാലുണ്ടാകുന്ന പ്രത്യാഘാതം പൊതുജനം മനസിലാക്കണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

കസ്റ്റഡിയിൽ ഇനി ആവശ്യമുണ്ടോയെന്ന് കോടതി ചോദിച്ചു. എന്നാൽ കസ്റ്റഡിയിൽ വേണ്ടെന്ന് പൊലീസ് അറിയിച്ചതിനാൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകാമെന്ന് കോടതി വ്യക്തമാക്കി. വാക്കാലാണ് കോടതിയുടെ പരാമർശം. വൈകിട്ട് 3.30ന് വിശദമായ ജാമ്യ ഉത്തരവ് പുറപ്പെടുവിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഡബിൾ മീനിം​ഗ് നടത്തിയിട്ടില്ലെന്ന് പ്രതിഭാ​ഗത്തിന് എങ്ങനെ പറായാനാകും? ഹർജിയിൽ നടിയെ വീണ്ടും അപമാനിക്കുന്നുണ്ടല്ലോയെന്നായിരുന്നു കോടതിയുടെ വാക്കുകൾ. പൊതുജനമദ്ധ്യത്തിൽ പ്രതി ദ്വയാർത്ഥ പ്രയോ​ഗം നടത്തിയതിന് ശേഷവും കഴുത്തിൽ മാലയണിഞ്ഞ് നടിയെ കറക്കി നിർത്തിയതിന് ശേഷവും നടി പക്വതയോടെയാണ് പെരുമാറിയതെന്നും കോടതി പരാമർശിച്ചു. സ്വയം സെലിബ്രിറ്റി സ്റ്റാറ്റസുണ്ടെന്ന് കരുതുന്ന ഈ മനുഷ്യൻ (ബോ.ചെ) എന്തിനാണീ ഇങ്ങനെയൊക്കെ കാണിക്കുന്നതെന്നും കോടതി ആരാഞ്ഞു.

ആർക്കെതിരെയും എന്തും സമൂഹമാദ്ധ്യമങ്ങളിൽ പറയാമെന്ന അവസ്ഥയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ബോബി ചെമ്മണ്ണൂർ ഇത്തരം പരാമർശങ്ങൾ സ്ഥിരമായി നടത്തുന്നയാളാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ബോബി ചെമ്മണ്ണൂരിന്റെ മറ്റ് ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ ദൃശ്യങ്ങള്‍ ഹൈക്കോടതി പരിശോധിക്കുകയും ചെയ്തു. പരിപാടിയില്‍ വച്ച് പ്രതി ഒരു തെറ്റും ചെയ്തില്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി അടിവരയിട്ട് പറഞ്ഞു.

കസ്റ്റഡി അപേക്ഷ പൊലീസ് നൽകിയിട്ടില്ലെന്നും റിമാൻഡിൽ തുടരേണ്ട സാഹചര്യമില്ലെന്നും ബോ.ചെ ഹർജിയിൽ പറഞ്ഞിരുന്നു. ഈ കാര്യം പരി​ഗണിച്ചാണ് ജാമ്യം അനുവദിക്കാമെന്ന് കോടതി അറിയിച്ചത്.

Tags: High CourtHONEY ROSEBOBY CHEMMANURBoby Chemmanur Bail Plea
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies