വീണ്ടും നി​ഗൂഢ ‘പന്തുകൾ’ ; തീരത്ത് അടിഞ്ഞത് നൂറുകണക്കിന് ചാരബോളുകൾ; 9 ബീച്ചുകൾ അടച്ചു; ജാ​ഗ്രതാ നിർദേശം

Published by
Janam Web Desk

കടൽത്തീരത്ത് നി​ഗൂഢമായ പന്തുകൾ അ‍ടിഞ്ഞതോടെ ആശങ്ക. ഓസ്ട്രേലിയൻ നഗരമായ സിഡ്നിയിലാണ് സംഭവം. വെള്ള നിറത്തിലും ചാരനിറത്തിലുമുള്ള പന്തുകളാണ് തീരത്തടിയുന്നത്. സംഭവത്തിന് പിന്നാലെ സിഡ്നിയിലെ ഒമ്പത് ബീച്ചുകൾ അടച്ചു. പ്രശസ്തമായ മാൻലി ബീച്ചുൾപ്പടെ അടച്ചിട്ടിരിക്കുകയാണ്.

മാർബിളുകളുടെ വലുപ്പത്തിലുള്ള പന്തുകളാണ് തീരത്ത് അടിഞ്ഞത്. ഇതോടെ മാൻലി, ഡീ വൈ, ലോം​ഗ് റീഫ്, ക്വീൻക്ലിഫ്, ഫ്രഷ് വാട്ടർ, നോർത്ത് ആൻഡ് സൗത്ത് കേൾ കേൾ, നോർത്ത് സ്റ്റൈൻ, നോർത്ത് നരബീൻ തുടങ്ങിയ ബീച്ചുകൾ അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രസ്തുത ബീച്ചുകളിലേക്ക് സഞ്ചാരികൾ എത്തരുതെന്നാണ് നിർദേശം. വെള്ളപ്പന്തുകളുടെ ഉത്ഭവത്തെക്കുറിച്ച് കണ്ടെത്തുന്നതുവരെ അവയിൽ സ്പർശിക്കുകയോ ശേഖരിക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്.

കഴിഞ്ഞ ഒക്ടോബറിൽ സിഡ്നിയിലെ മറ്റ് ബീച്ചുകളിൽ കറുത്ത പന്തുകൾ അടിഞ്ഞുകൂടിയിരുന്നു. ആയിരക്കണക്കിന് പന്തുകളാണ് അടിഞ്ഞത്. ഫാറ്റി ആസിഡുകളിൽ നിന്ന് രൂപപ്പെട്ട പന്തുകളാണിതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കടലിലേക്ക് ഒഴുകിയെത്തുന്ന മുടിനാര്, ഭക്ഷ്യാവശിഷ്ടങ്ങൾ എന്നിവയിൽ ഈ ഫാറ്റി ആസിഡുകൾ പറ്റിപ്പിടിച്ച് രൂപപ്പെടുന്ന പന്തുകളായിരുന്നു അത്.

Share
Leave a Comment