ജമ്മു: ജമ്മുവിലെ അഖ്നൂർ അതിർത്തി പ്രദേശത്തുള്ള പൈതൃക മ്യൂസിയം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. അദ്ദേഹം 108 അടി വലിപ്പമുള്ള ദേശീയ പതാകയും ഉയർത്തി.
ജമ്മു കശ്മീരിനെ അസ്ഥിരപ്പെടുത്താൻ പാകിസ്ഥാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നു പറഞ്ഞ പ്രതിരോധ മന്ത്രി പിഒകെ ഇല്ലാതെ ജമ്മു കശ്മീർ അപൂർണ്ണമാണ് എന്നും പറഞ്ഞു.
ജമ്മുവിലെത്തിയ രാജ്നാഥ് സിങ്ങിനെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനൊപ്പം (സിഡിഎസ്) ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുള്ള, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു. തണ്ട ആർട്ടിലറി ബ്രിഗേഡിൽ നടന്ന ഒമ്പതാമത് സായുധ സേനാ വെറ്ററൻസ് ദിന പരിപാടിയിൽ അദ്ദേഹം പങ്കെടുത്തു. വിവിധ യുദ്ധങ്ങളിൽ ഉപയോഗിച്ച ആയുധങ്ങളും യുദ്ധവീരന്മാരുടെ ശിൽപങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ജമ്മു, അഖ്നൂർ, പല്ലൻവാല, രഖ്മുത്തി, നൗഷേര, സുന്ദർബാനി എന്നിവിടങ്ങളിൽ നിന്നുള്ള ആയിരത്തിലധികം സൈനികർ പരിപാടിയിൽ പങ്കെടുത്തു.