5 വർഷത്തിനുള്ളിൽ 10 തരം ജോലികൾ ഭൂമുഖത്ത് നിന്നും ഇല്ലാതാകും; ചുവട് മാറ്റിയില്ലെങ്കിൽ പട്ടിണിയാകും; അപ്രത്യക്ഷമാകുന്ന ജോലികൾ ഏതൊക്കെ

Published by
Janam Web Desk

ഇരുപത് വർഷം മുമ്പുണ്ടായിരുന്ന പല ജോലികളും ഇന്ന് ഇല്ല. പണ്ട് എസ്ടിഡി ബൂത്തുകളും ടൈപ്പിം​ഗ് ഇൻസ്റ്റിറ്റ്യൂട്ടുകളും  ​ഗ്രാമ- ന​ഗര വ്യത്യാസമില്ലാതെ പ്രവർത്തിച്ചിരുന്നു. മൊബൈലും കമ്പ്യൂട്ടറും വ്യാപകമായതോടെ ഇത്തരം സ്ഥാപനങ്ങളും ബന്ധപ്പെട്ട ജോലികളും ഇല്ലാതായി.

സമാനമായി അഞ്ച് വർഷത്തിനുള്ളിൽ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകുന്ന ജോലികളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് വേൾഡ് ഇക്കണോമിക് ഫോറം. 10 ഇനം ജോലികൾ പൂർണ്ണമായി ഇല്ലാതാകുമെന്നാണ് ഫോറത്തിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നത്. പകരം സാങ്കേതിക മേഖലയിൽ പുതിയ ജോലികൾ സജീവമാകുമെന്നും പിടിച്ചു നിൽക്കണമെങ്കിൽ കാലത്തിനൊത്ത തൊഴിൽ വൈദഗ്ധ്യം യുവാക്കൾ നേടണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പരമ്പരാഗത ജോലികളാണ് ഇല്ലാതാകുക. 39 ശതമാനം തൊഴിലുകളുടെ  രൂപം അടിമുടി മാറും. 90 ലക്ഷം പേരെ ഈ മാറ്റം ബാധിക്കും. അതേസമയം 1.9 കോടി പേർക്ക് ഡിജിറ്റൽ മേഖലയിൽ പുതിയ അവസരങ്ങൾ തുറക്കുകയും ചെയ്യും. എഐയും ഡാറ്റ പ്രൊസസിംഗും 1.1 കോടി പുതിയ തൊഴിലവസരങ്ങൾ ഉണ്ടാക്കുമെന്നാണ് നി​ഗമനം.

അപ്രത്യക്ഷമാകുന്ന ജോലികൾ

1. പോസ്റ്റൽ സർവീസ് ക്ലർക്ക്
2. ബാങ്ക് ടെല്ലർ-അനുബന്ധ ജോലികൾ
3. ഡാറ്റ എൻട്രി ക്ലർക്ക്
4. കാഷ്യർ/ ടിക്കറ്റ് ക്ലർക്ക്
5. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്/ എക്‌സിക്യൂട്ടീവ് സെക്രട്ടറി,
6. പ്രിന്റിംഗ് അനുബന്ധ ജോലികൾ
7. ബുക്ക് കീപ്പിംഗ്/ പേ റോൾ ക്ലർക്ക്
8.സ്റ്റോക്ക് കീപ്പിംഗ് ക്ലർക്ക്,
9. ട്രാൻസ്‌പോർട്ടേഷൻ അറ്റന്റർ/ കണ്ടക്ടർമാർ,
10. ഡോർ ടു ഡോർ സെയിൽസ് വർക്കേഴ്‌സ്/ വഴിയോര കച്ചവടക്കാർ

ഓട്ടോമേഷൻ, ഡിജിറ്റൽ പെയ്‌മെന്റ്, സെൽഫ് സർവീസ് ടെക്‌നോളജി എന്നിവയുടെ വളർച്ചയാണ് ഈ ജോലികൾക്ക് ഭീഷണിയാകുന്നത്.

Share
Leave a Comment