തൃശൂർ: പീച്ചി ഡാമിന്റെ ജലസംഭരണിയിൽ വീണുണ്ടായ അപകടത്തിൽ മരണം മൂന്നായി. ചികിത്സയിലിരുന്ന പട്ടിക്കാട് ചാണോത്ത് ബിനോജ്- ജൂലി ദമ്പതികളുടെ മകൾ എറിൻ ഇന്ന് വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങി. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ശനിയാഴ്ച പള്ളി തിരുന്നാളാഘോഷത്തിൽ പങ്കെടുക്കാൻ പോകവേയാണ് നാല് പെൺകുട്ടികൾ അപകടത്തിൽപെട്ടത്. ജംലസംഭരണി കാണാൻ പോയ ഇവർ പാറയിൽ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. പട്ടിക്കാട് ചാണോത്ത് സജി- സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ്, പട്ടിക്കാട് ചുങ്കത്ത് ഷാജൻ- സിദി ദമ്പതികളുടെ മകൾ അലീന എന്നിവർ നേരത്തെ മരിച്ചിരുന്നു.