പ്രധാനമന്ത്രി ഇന്ന് മുംബൈയിൽ; മൂന്ന് അത്യാധുനിക നാവികക്കപ്പലുകൾ രാജ്യത്തിന് സമർപ്പിക്കുന്നു

Published by
Janam Web Desk

മുംബൈ: ഇന്ത്യൻ നാവികസേനയ്‌ക്ക് വേണ്ടി നിർമ്മിച്ച ഐഎൻഎസ്, സൂറത്ത്, ഐഎൻഎസ്, നീലഗിരി, ഐഎൻഎസ്, വാഗ്ഷീർ എന്നീ മൂന്ന് കപ്പലുകൾ പ്രധാനമന്ത്രി മോദി ഇന്ന് (ജനുവരി, 15) രാജ്യത്തിന് സമർപ്പിക്കും.

രാവിലെ 10.30ന് മുംബൈ നേവൽ ഡോക്ക് യാർഡിൽ നടക്കുന്ന ചടങ്ങിലാണ് ഐ.എൻ.എസ്. സൂറത്ത്, ഐഎൻഎസ്. നീലഗിരി, ഐഎൻഎസ് വാഗ്ഷീർ എന്നീ കപ്പലുകൾ രാജ്യത്തിന് സമർപ്പിക്കുക.

ഇവയിൽ ഐഎൻഎസ്, സൂറത്ത്, ഡിസ്ട്രോയെർ ക്‌ളാസ്സിലും ഐഎൻഎസ്, നീലഗിരി, ഫ്രിഗേറ്റ് ക്ലാസ്സിലും ഐഎൻഎസ്, വാഗ്ഷീർ സബ്മറൈൻ ക്ലാസ്സിലും പെടും.

3.30ന് അദ്ദേഹം നവി മുംബൈയിലെ ഖാർഘർ പ്രദേശത്ത് 9 ഏക്കറിൽ നിർമിച്ച ശ്രീശ്രീ രാധാ മദൻമോഹൻ ഇസ്‌കോൺ ക്ഷേത്രം വക്ഷശ്രീയുടെ സമർപ്പണം നടത്തും. ഈ കപ്പലുകൾ ഇന്ത്യയുടെ നാവികസേനയ്‌ക്ക് കരുത്ത് പകരുമെന്ന് അധികൃതർ പറഞ്ഞു.

Share
Leave a Comment