പ്രയാഗ് രാജ് : ശൃംഗേരി പീഠത്തിലെ ശങ്കരാചാര്യർ ആദ്യമായി മഹാകുംഭമേളയ്ക്കെത്തുന്നു. പതിറ്റാണ്ടുകളായി മഹാകുംഭങ്ങളിൽ ദക്ഷിണാമ്നായാധിപതി പങ്കെടുക്കാറില്ലായിരുന്നു. ഇത്തവണ മഹാകുംഭമേളയിൽ പങ്കെടുക്കാനുള്ള ക്ഷണം ശൃംഗേരി ശാരദാ പീഠാധിപതി സ്വീകരിക്കുകയായിരുന്നു.
ഈ വർഷം ശൃംഗേരി ശാരദാ പീഠാധിപതി ജഗദ്ഗുരു ശങ്കരാചാര്യ ശ്രീ ശ്രീ വിധുശേഖരഭാരതി മഹാസ്വാമികൾ മഹാകുംഭത്തിനായി പ്രയാഗ് രാജിലെത്തും. പൂജ്യ ശൃംഗേരി ശാരദാ പീഠാധിപതി 5 ദിവസം പ്രയാഗ് രാജിൽ ഉണ്ടാകും. ഇതോടെ ചരിത്രത്തിലാദ്യമായി എല്ലാ പീഠാധിപതികളും പങ്കെടുക്കുന്ന കുംഭമേളയാകും ഇത്തവണ. മഹാകുംഭമേളയുടെ ചരിത്രത്തിലെ അത്ഭുതകരമായ മുഹൂർത്തമായിട്ടാണ് ഇതിനെ കാണുന്നത്.
ജനുവരി 29 ന് മൗനി അമാവാസിയിലെ ഏറ്റവും വലിയ ഷാഹി സ്നാനത്തിൽ അദ്ദേഹം ശിഷ്യന്മാരും അനുയായികളോടുമൊത്ത് മുങ്ങിക്കുളിക്കും.
ജനുവരി 25 മുതൽ 30 വരെ ക്യാമ്പിൽ സന്യാസിമാർക്കും ഭക്തർക്കും സത്സംഗവും ശാരദാ പീഠാധിപതി നയിക്കും.