മലപ്പുറം: കാട്ടാന ആക്രമണത്തിൽ വനവാസി സ്ത്രീ മരിച്ചു. മലപ്പുറം നിലമ്പൂരിൽ, മൂത്തേടത്ത് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഉച്ചക്കുളം ഊരിലെ സരോജിനിയാണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാനാണ് സരോജിനി കാട്ടിലേക്ക് പോയത്. വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെയാണ് കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സരോജിനിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. സരോജിനിയുടെ ശരീരത്തിൽ നിരവധി പരിക്കുകളുണ്ടായിരുന്നു. വനവിഭവം ശേഖരിക്കാൻ സ്ഥിരമായി പോകുന്ന ആളാണ് സരോജിനി.
നിലമ്പൂർ നിയോജക മണ്ഡലത്തിലുൾപ്പെട്ട വനമേഖലയോട് ചേർന്ന പ്രദേശമാണ് മൂത്തേടത്ത്. ഈ പ്രദേശത്ത് സ്ഥിരമായി കാട്ടാന ശല്യം ഉണ്ടാകാറുണ്ട്. കാട്ടാനക്കൂട്ടം ജനവാസ മേഖലയിലിറങ്ങി കൃഷി നശിപ്പിക്കുന്നതും ഇവിടെ പതിവാണ്. കാട്ടാന പേടിയിലാണ് മൂത്തേടത്തെ പ്രദേശവാസികൾ കഴിയുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നിലമ്പൂർ കുരുളായിയിൽ മണി എന്ന വനവാസി യുവാവ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. മക്കളോടും സുഹൃത്തുക്കളോടുമൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു കാട്ടാന ആക്രമണം.
Leave a Comment