ഡൽഹി ഐഐടിയുടെ അബുദാബി കാമ്പസിലേക്ക് 2025-26 അധ്യാന വർഷത്തേക്കുള്ള രണ്ടാം ബാച്ച് ബിരുദ പ്രോഗ്രാമിലേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്, എനർജി സയൻസ് & എഞ്ചിനീയറിംഗ്, കെമിക്കൽ എഞ്ചിനീയറിംഗ് എന്നീ പ്രോഗ്രാമുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്.
JEE (Advanced) 2025, CAET 2025 എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം അനുവദിക്കുക. CAET 2025 പരീക്ഷയുടെ ഒന്നാം ഘട്ടം ഫെബ്രുവരി ഒന്ന്, ഫെബ്രുവരി 16 എന്നീ തീയതികളിലും രണ്ടാം ഘട്ടം ഏപ്രിൽ 13-നും നടക്കും. രണ്ട് ഘട്ടത്തിലും കൂടി കൂടുതലർ മാർക്കുള്ളവരെ അന്തിമഘട്ടത്തിലേക്ക് തെരഞ്ഞെടുക്കും. അബുദാബി, ദുബായ്, ഷാർജ, ഡൽഹി എന്നിവിടങ്ങളിലാകും പരീക്ഷ നടത്തുക. രണ്ടാം ഘട്ടത്തിൽ വിദ്യാർത്ഥികളുടെ എണ്ണം അനുസരിച്ച് ആവശ്യമെങ്കിൽ പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും.
മൂന്നിലൊന്ന് സീറ്റുകൾ JEE (Advanced) 2025 വഴിയും മൂന്നിൽ രണ്ട് സീറ്റുകൾ CAET 2025 വഴിയും നികത്തും. ഹൈസ്കൂൾ പൂർത്തിയാക്കിയ ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെ യുഎഇ പൗരന്മാർക്കും അന്തരാഷ്‌ട്ര വിദ്യാർത്ഥികൾക്കും CAET 2025 സീറ്റുകൾ
വഴി അഡ്മിഷനെടുക്കാം.