ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിച്ച് ചരിത്രം കുറിച്ച ഐഎസ്ആർഒയ്‌ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗും. സ്പേസ് ഡോക്കിംഗ് സാധ്യമാക്കിയതിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്കും ഇസ്രോയ്‌ക്കും ബഹിരാകാശ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഭാരതത്തിന്റെ സ്വപ്ന ദൗത്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഇന്ന് ഭാരതം നടത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Congratulations to our scientists at @isro and the entire space fraternity for the successful demonstration of space docking of satellites. It is a significant stepping stone for India’s ambitious space missions in the years to come.
— Narendra Modi (@narendramodi) January 16, 2025
ഭാരതത്തിന്റെ ബഹിരാകാശ ശേഷി വർദ്ധിപ്പിക്കുന്നതിൽ നിർണായ പങ്ക് വഹിച്ച ഇസ്രോയ്‌ക്കും രാജ്യത്തെ എല്ലാ ശാസ്ത്രജ്ഞർക്കും നന്ദി അറിയിക്കുന്നതായി രാഷ്‌ട്രപതി ദ്രൗപദി മുർമു അറിയിച്ചു. ഡോക്കിംഗ് ശേഷി പ്രകടിപ്പിക്കുന്ന നാലാമത്തെ രാജ്യമായി ഭാരതം മാറി. ഭാവി ദൗത്യങ്ങൾക്ക് പരീക്ഷണം നിർണായകമാണെന്നും രാഷ്‌ട്രപതി എക്സിൽ കുറിച്ചു.
India’s space programme achieves historic milestone with the successful docking of the two satellites launched under Space Docking Experiment, SpaDeX! India is the fourth nation to have demonstrated space docking capability. This achievement paves the way for India’s future…
— President of India (@rashtrapatibhvn) January 16, 2025
ഒടുവിൽ ഭാരതം നേട്ടത്തിന്റെ നെറുകയിലെത്തിയെന്നും സ്പെയ്‌ഡെക്സ് അവിശ്വസനീയമായ നേട്ടം കൈവരിച്ചിരിക്കുന്നുവെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ച് ഡോക്കിംഗ് സാങ്കേതികവിദ്യയാണ് ഇന്ന് വിജയം കണ്ടത്. ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ, ചന്ദ്രയാൻ-4, ഗഗൻയാൻ തുടങ്ങിയ ദൗത്യങ്ങൾ സുഗമമാക്കാൻ ഡോക്കിംഗിന് സാധിക്കുമെന്നും ജിതേന്ദ്ര സിംഗ് എക്സിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ പിന്തുണയാണ് വിജയത്തിന് പിന്നിലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
Congrats #ISRO. Finally made it. SPADEX has accomplished the unbelievable… docking complete… and it is all indigenous “Bharatiya Docking System”. This paves the way for smooth conduct of ambitious future missions including the Bharatiya Antriksha Station, Chandrayaan 4 &…
— Dr Jitendra Singh (@DrJitendraSingh) January 16, 2025
ഇസ്രോ ചെയർമാൻ വി. നാരായണനും ഇസ്രോ സംഘത്തിന് ആശംസ അറിയിച്ചു.
Dr. V. Narayanan, Secretary DOS, Chairman Space Commission and Chairman ISRO, congratulated the team ISRO.#SPADEX #ISRO pic.twitter.com/WlPL8GRzNu
— ISRO (@isro) January 16, 2025
ഇന്ന് രാവിലെയാണ് സ്പേസ് ഡോക്കിംഗ് വിജയകരമായ വാർത്ത ഇസ്രോ പങ്കുവച്ചത്. 15 മീറ്റർ മുതൽ മൂന്ന് മീറ്റർ വരെ ഹോൾഡ് പോയിൻ്റിൽ നിർത്തിയാണ് പേടകങ്ങളെ കൂട്ടിച്ചേർത്തത്. പിന്നാലെ പേടകങ്ങളെ വലിച്ചടുപ്പിച്ചു. തുടർന്ന് രണ്ട് ഉപഗ്രഹങ്ങളും ഒന്നായി. പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണെന്നും ഇസ്രോ അറിയിച്ചു. ഉടൻ തന്നെ ഇരു ഉപഗ്രഹങ്ങളിലേക്കും ഇലക്ട്രിക് പവർ നൽകുമെന്നും വരും ദിവസങ്ങളിൽ അൺഡോക്കിംഗ് നടത്തുമെന്നാണ് ഐഎസ്ആർഒ അറിയിച്ചു.















