ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ സമ്പൂർണ പരാജയത്തിന് പിന്നാലെ ഷങ്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു രാം ചരൺ നായകനായ ഗെയിം ചേഞ്ചർ. ഇന്ത്യൻ 2നേക്കാൾ ഭേദമെന്ന് അഭിപ്രായം ലഭിച്ച ചിത്രം ശരാശരിയെന്നാണ് ഏവരും വിലയിരുത്തിയത്. ബോക്സോഫീസിലും കാര്യമായ നേട്ടമുണ്ടാക്കാൻ ചിത്രത്തിന് സാധിച്ചിട്ടില്ല. ഇതിനിടെ കളക്ഷൻ പെരുപ്പിച്ച് കാണിച്ച് അണിയറക്കാർ വിവാദത്തിൽ പെടുകയും ചെയ്തു.
ഇതിന് പിന്നാലെ സംവിധായകൻ ചിത്രം കുറച്ചുകൂടി നന്നാക്കമായിരുന്നുവെന്ന് പറയുകയാണ്. ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഭിപ്രായം പ്രകടിപ്പിച്ചത്. ”ഗെയിം ചേഞ്ചറിൽ എനിക്ക് പൂർണ തൃപ്തിയുണ്ടായിട്ടില്ല. കുറച്ചുക്കൂടി നന്നാക്കമായിരുന്നു. ഔട്ടുപുട്ടിൽ ഞാൻ പൂർണ തൃപ്തനല്ല. സമയപരിമിത കാരണം എല്ലാം ഉൾപ്പെടുത്താനാകില്ല. ചില നല്ല രംഗങ്ങൾ കട്ടുചെയ്ത് പോയി. അഞ്ചു മണിക്കൂറിലേറെയുണ്ടായിരുന്നു ചിത്രം”—ഷങ്കർ പറഞ്ഞു.
കിയാര അദ്വാനി നായികയായ ചിത്രത്തിൽ എസ്.ജെ സൂര്യയാണ് പ്രതിനായകനായത്. മലയാളത്തിൽ നിന്ന് ജയറാമും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഷങ്കറിന്റെ തന്നെ മുൻകാല ചിത്രങ്ങൾ സംയോജിപ്പിച്ചാണ് ഗെയിം ചേഞ്ചർ ഒരുക്കിയിരിക്കുന്നതെന്നാണ് പ്രധാന വിമർശനം.
“I am not completely satisfied with the output of #GameChanger, I should have done better. Many good scenes have been trimmed due to time constraints. Total duration came more than 5 Hours…we have cut down a few things to acquire a sculpture”
– Shankar pic.twitter.com/AUagxeTr5r— AmuthaBharathi (@CinemaWithAB) January 14, 2025















