സെറിബ്രൽപാൾസി എന്ന രോഗത്തെ കലയിലൂടെയും ആത്മസമർപ്പണത്തിലൂടെയും മറികടന്ന് ചലച്ചിത്ര സംവിധായകനായ രാഗേഷ് കൃഷ്ണന് സഹായ ഹസ്തം നീട്ടി മാർക്കോ ടീം. സാമ്പത്തിക സഹായവും സിനിമയെരുക്കുന്നതിനുള്ള മറ്റ് സഹായങ്ങളുമാണ് മാർക്കോ ടീം വാഗ്ദാനം ചെയ്തത്. ഇക്കാര്യം അറിയിച്ച് രാഗേഷ് കൃഷ്ണൻ മാർക്കോ ടീമിന് നന്ദി പറഞ്ഞിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കിട്ട വീഡിയോ സന്ദേശത്തിലാണ് രാഗേഷ് കൃഷ്ണൻ മാർക്കോയുടെ അണിയറപ്രവർത്തകർക്ക് നന്ദി അറിയിച്ചത്. കളം 24 എന്ന ചിത്രമാണ് രാഗേഷ് സംവിധാനം ചെയ്ത് തിയേറ്ററിലെത്തിച്ചത്. മൂന്നാഴ്ച ചിത്രം തിയേറ്ററിൽ ഓടിക്കാനും സാധിച്ചു.
“കഴിഞ്ഞ നവംബർ 29ന് തിയേറ്ററുകളിൽ റിലീസായ എന്റെ ചിത്രം കളം 24 മൂന്നാഴ്ച തിയേറ്ററിൽ ഓടിയിരുന്നു. പലരിൽ നിന്നും മികച്ച അഭിപ്രായം ലഭിച്ചു. ഏറെ നാളത്തെ കഷ്ടപാടിനൊടുവിലാണ് സിനിമ റിലീസ് ചെയ്തത്. നിരവധിപേർ നല്ലവാക്കുകൾ വിളിച്ചറിയിച്ചു. പക്ഷേ എന്നെ ഞെട്ടിച്ചത് മാർക്കോയുടെ നിർമാതാവ് ഷെരീഫിക്കയായിരുന്നു. നേരിട്ട് കാണണമെന്ന് പറഞ്ഞ് അദ്ദേഹം എന്നെ വിളിച്ചിരുന്നു.
അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വീട്ടിൽ വന്നു കണ്ടു. സാമ്പത്തിക സഹായം നൽകി. മറ്റു സഹായങ്ങൾ വാഗ്ദാനം ചെയ്തു. ഒത്തിരി നന്ദിയുണ്ട്. എന്റെ സിനിമ അദ്ദേഹം കാണാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. മാർക്കോയ്‌ക്ക് വിജയാശംസകൾ”—– രാഗേഷ് പറഞ്ഞു. അതേസമയം പാൻ ഇന്ത്യൻ ചിത്രമായ മാർക്കോ തിയേറ്ററിൽ ഗംഭീര പ്രതികരണങ്ങളുമായി മുന്നേറുകയാണ്.ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെയും ബാനറില്‍ ഷെരീഫ് മുഹമ്മദാണ് മാർക്കോ നിർമിച്ചത്.
View this post on Instagram
“>















